കാലിക പ്രാധാന്യമുള്ള ഏതു വിഷയത്തിലും പ്രതികരിക്കുന്നവരാണ് മലയാളികള്‍. പ്രത്യേകിച്ച് കേരളത്തെ ബാധിക്കുന്ന വിഷയങ്ങളില്‍. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വരെ ഫേസ്ബുക്കില്‍ പേജില്‍ പ്രതികരിക്കാന്‍ തയാറായ മലയാളികള്‍ ഇത്തവണ പാകിസ്താനു നേരെയാണ് ‘അക്രമം’ അഴിച്ചുവിട്ടിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ നുഴഞ്ഞു കയറിയ പാക് ഹാക്കര്‍മാര്‍ക്ക് മറുപടി നല്‍കിയാണ് മലയാളികള്‍ ഇത്തവണ വിപ്ലവം സൃഷ്ടിച്ചിരിക്കുന്നത്. പാക് വിമാനത്താവളത്തിന്റെ വെബ് സൈറ്റില്‍ നടന്മാരായ സലീംകുമാറിനെയും നിവിന്‍ പോളിയെയും മോഹന്‍ലാലിനെയുമൊക്കെ അവതരിപ്പിച്ചാണ് മലയാളി ഹാക്കര്‍മാര്‍ പൊങ്കാലയിട്ടത്. നിവിന്‍ പോളിയുടെ പ്രേമത്തിലെ രംഗമാണ് സൈറ്റില്‍ തെളിയുന്നതെങ്കില്‍ സിഐഡി മൂസയിലെ ക്ലൈമാക്‌സ് രംഗമാണ് സലിംകുമാറിന്റേതായി പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലിന്റേതാവട്ടെ രാവണപ്രഭുവിലെയും.

image-1
മേരി ദേശ് വാസിയോം, കേരളത്തിലെ വെബ്‌സൈറ്റുകള്‍ തൊട്ടാല്‍ എന്താകുമെന്ന് തുറന്നുകാട്ടാന്‍ നിങ്ങള്‍ ട്രോളര്‍മാര്‍ക്കും പൊങ്കാല സ്‌പെഷ്യലിസ്റ്റുകള്‍ക്കും അവസരം നല്‍കുകയാണ്. പാക് വിമാനത്താവളത്തിന്റെ അഡ്മിന്‍ ലോഗിന്‍ വിവരങ്ങള്‍ ചുവടെ നല്‍കുന്നു. നിങ്ങളുടെ കരുത്ത് തെളിയിക്കാന്‍ പറ്റിയ സമയമാണിത്. പാസ്‌വേര്‍ഡ് മാറ്റി മറ്റു പൊങ്കാല സ്‌പെഷ്യലിസ്റ്റുകളെ ബുദ്ധിമുട്ടിക്കരുത്. അവര്‍ക്കും അവസരം നല്‍കണം- ഇതായിരുന്നു മലയാളി ഹാക്കര്‍മാരുടെ ഫേസ്ബുക്ക് പോസ്റ്റ്.

56233950-1

മല്ലു ഹാക്കര്‍മാരുടെ സന്ദേശം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പാക് സൈറ്റില്‍ പൊങ്കാല കൊണ്ട് നിറഞ്ഞു. സഹിക്കെട്ട അധികൃതര്‍ സൈറ്റ് താല്‍ക്കാലികമായി പിന്‍വലിച്ചിരിക്കുകയാണ്.