റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ ആദ്യമായി പ്രതികരണവുമായി തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ. ഇപ്പോള്‍ ബുദ്ധനുണ്ടായിരുന്നെങ്കില്‍ മ്യാന്മറിലെ മുസ്്‌ലിംകളെ സഹായിക്കുമായിരുന്നു എന്നാണ് ലാമയുടെ പ്രതികരണം. ‘മുസ്്‌ലിംകളെ പീഡിപ്പിക്കുന്ന ജനങ്ങള്‍ ബുദ്ധനെ ഓര്‍ക്കേണ്ടതുണ്ട്. ആ പാവപ്പെട്ട മുസ്്‌ലിംകളെ തീര്‍ച്ചയായും സഹായിക്കുമായിരുന്നു ബുദ്ധന്‍. ഞാന്‍ വളരെ ദുഃഖിതനാണ്’ – അദ്ദേഹം പറഞ്ഞു. നേരത്തെ, നിങ്ങളുടെ മൗനത്തിന് വലിയ വിലയാണ് നല്‍കേണ്ടി വരുന്നത് എന്ന് മറ്റൊരു നൊബേല്‍ സമ്മാന ജേതാവ് ഡെസ്മണ്ട് ടുട്ടു പ്രതികരിച്ചിരുന്നു.