Connect with us

kerala

റെക്കോഡില്‍നിന്ന് താഴേക്ക്; പവന് 1360 രൂപ കുറഞ്ഞു

ഇസ്രാഈല്‍ -ഹമാസ് സമാധാന കരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം.

Published

on

റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സ്വര്‍ണവില കുത്തനെ താഴേക്ക്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും കുറഞ്ഞു. ഇതോടെ ഒരു ഗ്രാമിന് 11,210 രൂപയും ഒരു പവന്‍ സ്വണ്ണത്തിന് 89,680 രൂപയുമായി.

ഇസ്രാഈല്‍ -ഹമാസ് സമാധാന കരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുത്തനെ ഇടിഞ്ഞതാണ് കേരളത്തിലും വില കുറയാന്‍ കാരണം. അന്താരാഷ്ട്ര സ്വര്‍ണ്ണവില ട്രായ് ഔണ്‍സിന് 100 ഡോളറോളം ഇടിഞ്ഞ് 3,957.3 ഡോളറിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണ്ണവില 4058-60 ഡോളര്‍ വരെ പോയിരുന്നു.

ഇന്നലെ ഗ്രാമിന് 20 രൂപ വര്‍ധിച്ച് 11,380 രൂപയായിരുന്നു. പവന് 160 രൂപ വര്‍ധിച്ച് 91,040 രൂപയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പവന് 90,000 രൂപ കടന്ന സ്വര്‍ണവിലയില്‍ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടമുണ്ടായി. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തില്‍ ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവന്‍ വില 90,880 രൂപയായും ഉയര്‍ന്നിരുന്നു.

india

ചെങ്കോട്ട സ്‌ഫോടനം; സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ബോംബ് സ്‌ക്വാഡ്

കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്

Published

on

കോഴിക്കോട്: ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, പാലക്കാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നത്. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, ബീച്ച്, ksrtc ബസ്റ്റാന്റ് എന്നിവിടങ്ങളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ബീച്ച് തുടങ്ങി ജനങ്ങൾ കൂടുതൽ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് പരിശോധന നടത്തുന്നതെന്ന് പൊലീസ് അറിയിച്ചു.

ഡൽഹി സ്ഫോടനത്തെ തുടർന്ന് കൊച്ചിയിലും വ്യാപക പരിശോധന. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലും മറ്റ് ജനങ്ങൾ കൂട്ടമായി വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ആർപിഎഫും പൊലീസും ചേർന്നാണ് പരിശോധന നടത്തുന്നത്. പാലക്കാട്ട് റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടന്നു. ഡോഗ്-ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് പരിശോധന. പാലക്കാട് ജംഗ്ഷൻ, ഷൊർണൂർ തുടങ്ങിയ പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ പരിശോധന തുടരുകയാണ്. ആലപ്പുഴ ജില്ലയിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് സ്ക്വാഡും കെ – 9 സ്ക്വാഡും പരിശോധന നടത്തി.

അതേസമയം, ഡൽഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ എയർപോർട്ടുകളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം. ബ്യൂറോ ഓഫ് സിവിൽ ഏരിയേഷൻ സെക്യൂരിറ്റി ഡിജിയാണ് നിർദേശം നൽകിയത്. സംസ്ഥാന പോലീസ് മേധാവിമാർക്ക് കത്തയച്ചു. സുരക്ഷ വർധിപ്പിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാരുടെ സ്ക്രീനിങ് നടപടികൾ ശക്തമാക്കി. സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്ന് യാത്രക്കാർക്ക് നിർദേശം.

Continue Reading

kerala

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.വി ഷണ്‍മുഖനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

പാലക്കാട്: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.വി ഷണ്‍മുഖനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാലക്കാട് ജില്ലാ പൊലീസ് മേധാവി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മിഷണറുടെതാണ് നടപടി.

ഒക്ടോബര്‍ രണ്ടിന് പാലക്കാട് കല്ലടിക്കോട് നടന്ന പഥസഞ്ചലനത്തില്‍ കെ.വി ഷണ്‍മുഖന്‍ ആര്‍എസ്എസ് യൂണിഫോം ധരിച്ച് പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Continue Reading

kerala

മംഗളൂരൂവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അരുവിയില്‍ മുങ്ങിമരിച്ചു

ആലങ്കാരു സ്വദേശി ശിശാന്ത് ഷെട്ടി (15) യാണ് മരിച്ചത്.

Published

on

മംഗളൂരു: പെര്‍ദൂരു ആലങ്കാരുവിനടുത്ത് ഡിസാല അരുവിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. ആലങ്കാരു സ്വദേശി ശിശാന്ത് ഷെട്ടി (15) യാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്കഴിഞ്ഞ് ആയല്‍ക്കാരനായ കുട്ടിയോടൊപ്പം അരുവിയില്‍ നീന്താന്‍ പോയ സമയത്താണ് ദുരന്തം സംഭവിച്ചത്. നീന്തല്‍ അറിയാതിരുന്ന ശിശാന്ത് പെട്ടന്ന് വെള്ളത്തില്‍ മുങ്ങിയതാണ് പ്രാഥമിക വിവരം. ഒപ്പമുണ്ടായിരുന്ന കുട്ടി ഭയന്ന് സംഭവം ആരെയും അറിയിച്ചില്ല. ശിശാന്തിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചില്‍ തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ മഡിസാല അരുവിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഹിരിയഡിലെ കര്‍ണാടക പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു ശിശാന്ത്. പൊലീസ് കേസ് രജിസ്റ്റ്ര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

Trending