പരിയാരം: കണ്ണൂരില്‍ യുവാവിനെ റോഡരികില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വയനാട് സ്വദേശി ബക്കളം ഖാദര്‍(38) ആണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതിക്രൂരമായി മര്‍ദ്ദിച്ച് കൈകള്‍ കെട്ടിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. എന്നാല്‍ കൊലപാതക കാരണം വ്യക്തമല്ല.

യുവാവിന്റെ മൃതദേഹം റോഡരികില്‍ തളളിയ നിലയില്‍
യുവാവിന്റെ മൃതദേഹം റോഡരികില്‍ തളളിയ നിലയില്‍

മാനസിക രോഗിയാണ് ഇയാളെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡരികില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ തകര്‍ക്കുക, ഫയര്‍ ഫോഴ്‌സിനെ വിളിച്ചുവരുത്തി കബളിപ്പിക്കുക എന്നിവയാണ് ഇയാളുടെ പ്രവൃത്തികളെന്നും കഴിഞ്ഞ ദിവസം വരെ രാത്രിയില്‍ ബസുകള്‍ തകര്‍ത്തതായും നാട്ടുകാര്‍ പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.