ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ ജീവനക്കാരന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. രാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന ക്ലാസ് ഫോര്‍ ജീവനക്കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്‌സിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ അടുത്തു താമസിക്കുന്നവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി മുറി തുറന്ന് അകത്ത് കയറിയപ്പോള്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരിച്ചിട്ട് മൂന്നു ദിവസമെങ്കിലും ആയിട്ടുണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

ഇയാള്‍ കുറച്ചു ദിവസമായി അസുഖബാധിതനായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി.