Connect with us

crime

എസ്‌ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം

Published

on

ആലപ്പുഴയില്‍ എസ്‌ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സൂരജ് (24) ആണ് മരിച്ചത്. കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ സുരേഷ് കുമാറിന്റെ കുടുംബവീട്ടിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

crime

എണ്‍പതുകാരന്‍ ഭാര്യയെ വെട്ടിക്കൊന്നു

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം

Published

on

വടക്കാഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കല്‍ കടവ് സായ്കുളമ്പ് കോഴിക്കാട്ടില്‍ വീട്ടില്‍ പാറുക്കുട്ടിയാണ് (75) മരിച്ചത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് നാരായണന്‍ (80) പൊലീസില്‍ കീഴടങ്ങി.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊടുവാളും ടാപ്പിങ് കത്തിയും ഉപയോഗിച്ച് വൃദ്ധയുടെ കഴുത്തിലും മുഖത്തും വെട്ടുകയും കുത്തുകയായിരുന്നു എന്നാണ് വിവരം.

Continue Reading

crime

ഏഴ് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍

ഇതിന് മുന്‍പും തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കി

Published

on

വയനാട് കല്‍പ്പറ്റയില്‍ പെണ്‍കുട്ടിയോട് രണ്ടാനച്ഛന്റെ കൊടും ക്രൂരത. സംഭവത്തില്‍ പ്രതിയായ രണ്ടാനച്ഛന്‍ വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴ് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിക്കുകയായിരുന്നു. ഇതിന് മുന്‍പും തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നല്‍കി.

Continue Reading

crime

ബംഗളൂരുവില്‍ ഓടിക്കൊണ്ടിരുക്കുന്ന കാറില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ നാല് പേര്‍ അറസ്റ്റില്‍

പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു

Published

on

ബംഗളൂരു നഗരത്തില്‍ ഓടുന്ന കാറില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായി. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സംഭവം. പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതികള്‍ തട്ടികൊണ്ട് പോകുകയായിരുന്നു.

കൊറമംഗളയിലെ നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പമിരിക്കുകയായിരുന്നു പെണ്‍കുട്ടി. പാര്‍ക്കില്‍ രാത്രി വൈകിയും ഇരിക്കാനാവില്ലെന്ന് പെണ്‍കുട്ടിയോടും സുഹൃത്തിനോടും പ്രതികളിലൊരാള്‍ പറയുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ സുഹൃത്ത് മടങ്ങിയതിന് പിന്നാലെ ഇയാള്‍ തന്റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകുകയായിരുന്നു. കാറില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വീടിനടുത്ത് ഉപേക്ഷിച്ചു.

Continue Reading

Trending