കണ്ണൂർ: കുളിക്കാനിറങ്ങിയ രണ്ട്​ വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. ശനിയാഴ്​ച രാവിലെ മമ്പറം ഓടക്കാട്‌ ​ പുഴയിലാണ്​ സംഭവം. കുളിക്കാനായി പോയ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. മൈലുള്ളിമൊട്ടയിലെ അജൽനാഥ്​ (16), കുഴിയിൽ പീടികയിലെ ആദിത്യൻ (16) എനനിവരാണ്​ മരിച്ചത്​. വിദ്യാർഥികളുടെ മൃതദേഹം പിന്നീട് കണ്ടെടുത്തു.