kerala
എഡിഎമ്മിന്റെ മരണം; ‘പി.പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമം നടന്നു’: വി.ഡി സതീശന്
ചേലക്കരയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ രക്ഷിക്കാനുള്ള ശ്രമം നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞു. എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടിയാണ് സിപിഎം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീന്‍ അഴിമതിക്കാരന് ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും വി.ഡി സതീശന് പറഞ്ഞു. കേരളം ഭരിക്കുന്നത് പിണറായി വിജയന്റെ ഓഫീസിലെ ഉപജാപക സംഘമാണെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
kerala
കണ്ണൂര്‍ ചൂട്ടാട് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു
ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര് നീന്തി രക്ഷപ്പെട്ടിരുന്നു.

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തമിഴ്നാട് പുത്തുന്തറ സ്വദേശി ആന്റണിയാണ് മരിച്ചത്. പരിക്കേറ്റ ലേല അടിമൈ, സെല്‍വ ആന്റണി എന്നിവര്‍ ചികിത്സയിലാണ്. ബോട്ടിലുണ്ടായിരുന്ന ഒന്‍പത് പേരില്‍ ആറ് പേര് നീന്തി രക്ഷപ്പെട്ടിരുന്നു.
പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് മണല്‍ത്തിട്ടയില്‍ ഇടിച്ച് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു.
kerala
കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം; ഒരാളുടെ നില ഗുരുതരം
പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്

കണ്ണൂര്‍ ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് അപകടം. അഴിമുഖത്തെ മണല്‍ത്തിട്ടയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
പാലക്കോട് നിന്ന് മത്സബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. കടലില്‍വച്ച് വലിയ കാറ്റും മഴയും ഉണ്ടാവുകയും മണല്‍ത്തിട്ടയില്‍ ഫൈബര്‍ ബോട്ട് ഇടിക്കുകയുമായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
kerala
പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി; യൂട്യൂബര്‍ ഷാലു കിംഗ് അറസ്റ്റില്‍
കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍.

കോഴിക്കോട് കൊയിലാണ്ടിയില്‍ പ്രായപ്പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ ഷാലു കിംഗ് എന്ന് മുഹമ്മദ് സാലി അറസ്റ്റില്‍. 14 കാരിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കുട്ടിയെ വിദേശത്തു വെച്ച് പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരായ പരാതി. സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. കാസര്‍കോട് സ്വദേശിയാണ് ഷാലു കിംഗ്.
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
crime3 days ago
കൈവശമുള്ളത് 34 രാജ്യങ്ങളുടെ സീൽ; എട്ട് വർഷത്തോളം വ്യാജ എംബസി നടത്തിയയാൾ പിടിയിൽ
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
kerala3 days ago
ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
GULF3 days ago
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്