നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ സന്ദര്‍ശിച്ച കെ.പി.എ.സി ലളിതക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍ രംഗത്ത്. കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളെ ജയിലില്‍ സന്ദര്‍ശിച്ച ലളിതക്ക് അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുന്നതിന് യാതൊരു അര്‍ഹതയും ഇല്ലെന്ന് ദീപന്‍ ശിവരാമന്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉടനെ തന്നെ കെപിഎസി ലളിതയെ അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണം. ലളിതയുടെ ഈ പ്രവര്‍ത്തിക്കെതിരെ നാടക രംഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാവണമെന്നും ദീപന്‍ ശിവരാമന്‍ പറഞ്ഞു.