X

കാലിക്കറ്റില്‍ ഡിഗ്രി ക്ലാസുകള്‍ 25 മുതല്‍; ഡിഗ്രി രണ്ടാം ഘട്ട അലോട്ട്‌മെന്റ് 19 ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ 25 മുതല്‍ ഡിഗ്രി ക്ലാസുകള്‍ ആരംഭിക്കും. ഡിഗ്രി രണ്ടാംഘട്ട അലോട്ട്‌മെന്റ് 19 ന് പ്രസിദ്ധീകരിക്കും. മാനേജ്‌മെന്റ് – കമ്മ്യൂണിറ്റി കോട്ടകള്‍ ഉള്‍പ്പെടാത്ത 52,155 ഡിഗ്രി സീറ്റുകളില്‍ 47,277 സീറ്റുകളിലാണ് ആദ്യ അലോട്ട്‌മെന്റ് നടത്തിയത്.

അലോട്ട്മെന്റ് ലഭിച്ച എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ 115 രൂപയും മറ്റുള്ളവര്‍ 480 രൂപയും 10 ന് വൈകീട്ട് 5 മണിക്കകം മാന്റേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പു വരുത്തണം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്സൈറ്റില്‍ (admission.uoc.ac.in)

web desk 3: