ഡൽഹി മെട്രോ ലിഫ്റ്റിൽ വെച്ച് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഇരുപത്താറുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ലിഫ്റ്റിൽ വച്ച് ഉപദ്രവിച്ചതിനെ യുവതി എതിർത്തതിനെ തുടർന്ന് ഇയാൾ മെട്രോ ട്രെയിനിൽ കയറാതെ ഓടി രക്ഷപ്പെടുകയായിരുന്നു.സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന രാജേഷ് കുമാർ ആണ് പോലീസ് പിടിയിലായത് തെക്കൻ ഡൽഹിയിലെ ജസോല മെട്രോ സ്റ്റേഷനിൽ ലിഫ്റ്റിനുള്ളിൽ വച്ച് തന്റെ സ്വകാര്യഭാഗങ്ങൾ തുറന്നുകാട്ടിയാണ് ഇയാൾ യുവതിയെ ഉപദ്രവിക്കാനൊരുങ്ങിയതെന്ന് പോലീസ് പറഞ്ഞു. സുരക്ഷാ ക്യാമറ ദൃശ്യങ്ങളുടെയും ഇന്റലിജൻസിന്റെയും സഹായത്തോടെയാണ് രാജേഷിനെ പിടികൂടിയത്.
ഡൽഹി മെട്രോ ലിഫ്റ്റിൽ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
Tags: delhimetropolice