X

നോട്ട് നിരോധനവും ജി.എസ്.ടി യും സാമ്പത്തിക മാന്ദ്യമുണ്ടാക്കിയെന്ന് ലോകബാങ്ക് പരിഹാരത്തിന് മൂന്നിന നിര്‍ദ്ദേശങ്ങളും

നോട്ട് നിരോധനവും ജി.എസ്.ടി യും ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യമുണ്ടാക്കിയെന്ന് വാഷിങ്ടണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലോകബാങ്ക് ഏഷ്യാ പസഫിക് ഡെപ്യൂട്ടി ഡയറക്ടര്‍ കെന്നത്ത് കാങ് വ്യക്തമാക്കി.

ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിന് മൂന്നിന നിര്‍ദ്ദേശങ്ങളും അദ്ദേഹം മുന്നോട്ടു വെച്ചിട്ടുണ്ട്. ബാങ്കുകളുടെ കിട്ടാകടങ്ങള്‍ തിരിച്ചുപിടിക്കുകയും കോര്‍പറേറ്റ് ബാങ്കിങ് രംഗത്തെ തളര്‍ത്തുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നല്‍കിവരുന്ന സബ്‌സിഡികള്‍ വെട്ടിക്കുറക്കണം, കാര്‍ഷിക രംഗം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ലിംഗസമത്വം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യ അടിയന്തിര നടപടികള്‍ കൈകൊള്ളണമെന്നും കാങ് ആവശ്യപ്പെട്ടു. സ്ത്രീകള്‍ തൊഴില്‍ രംഗത്തേക്ക് തടന്നുവരുന്നതോടെ സാമ്പത്തിക രംഗം കൂടുതല്‍ മെച്ചപ്പെടും. തൊഴില്‍ രംഗത്തെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക വഴി മാത്രമേ സ്ത്രീകളെ തൊഴില്‍ രംഗത്തേക്കു കൊണ്ടു വരാന്‍ കഴിയൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

chandrika: