X

ധോണി കരുത്തില്‍ ബംഗ്ലൂരുവിനെ തകര്‍ത്ത് ചെന്നൈ

ബംഗളൂരു: പ്രതീക്ഷിച്ച പോലെ തന്നെ. വിരാത് കോലിയും മഹേന്ദ്രസിംഗ് ധോണിയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ കിടിലനങ്കം. ആദ്യം ബാറ്റ് ചെയ്ത ബംാഗ്ലൂര്‍ എട്ട് വിക്കറ്റിന് 205 റണ്‍സ് നേടിയപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ചെന്നൈ അവസാന ഓവറില്‍ അവിസ്മരണീയ ജയം സ്വന്തമാക്കി. മുന്നില്‍ നിന്ന് പട നയിച്ച ധോണിയാണ് സിക്‌സറിലൂടെ അഞ്ച് വിക്കറ്റ് വിജയം ഉറപ്പാക്കിയത്.

 

34 പന്തില്‍ നായകന്‍ പുറത്താവാതെ 70 റണ്‍സ് നേടി. 82 റണ്‍സ് നേടിയ റായിഡുവാണ് ടോപ് സ്‌ക്കോറര്‍. ബാംഗ്ലൂര്‍ നിരയില്‍ കോലിക്ക് മിന്നാന്‍ കഴിഞ്ഞില്ല. ഓപ്പണറായി വന്ന് 15 പന്തില്‍ 18 റണ്‍സുമായി നായകന്‍ വേഗം മടങ്ങിയെങ്കിലും മൂന്ന് പേര്‍ കിടിലന്‍ പ്രകടനം നടത്തി. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് 37 പന്തില്‍ 53 റണ്‍സ് നേടിയപ്പോള്‍ എബി ഡി വില്ലിയേഴ്‌സ് ഒരിക്കല്‍ കൂടി കരുത്തറിയിച്ചു. 30 പന്തില്‍ 68 റണ്‍സ്. എട്ട് തട്ടുപൊളിപ്പന്‍ സിക്‌സറുകള്‍. വാലറ്റത്തില്‍ മന്‍ദീപ് സിംഗ് 17 പന്തില്‍ മൂന്ന് സിക്‌സറുള്‍പ്പെടെ 32 റണ്‍സ് നേടി. നാല് പന്തില്‍ 13 റണ്‍സ് നേടിയ വാഷിംഗ്ടണ്‍ സുന്ദറും പ്രകടനം കേമമാക്കിയതിനെ തുടര്‍ന്നാണ് സ്‌ക്കോര്‍ 200 കടന്നത്.

 

chandrika: