kerala
വിചാരണയ്ക്ക് എത്തിയില്ല; ബലാത്സംഗ കേസിലെ പ്രതി ജീവനൊടുക്കി
പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ ഇയാളെ കണ്ടെത്തിയത്

ആലപ്പുഴ: ചേര്‍ത്തലയില്‍ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി വിചാരണ ദിവസം ജീവനൊടുക്കി. കടക്കരപ്പള്ളി നികര്‍ത്തില്‍ രതീഷ് (41) ആണ് മരിച്ചത്. 2021ല്‍ ഭാര്യ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ അതേ വീടിനുള്ളില്‍ തന്നെയാണ് രതീഷിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഡിസംബര്‍ മൂന്നിനായിരുന്നു കേസിന്റെ വിചാരണ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ കോടതിയില്‍ ഹാജരായിരുന്നില്ല. ഒടുവില്‍ പ്രതിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസ് എത്തിയപ്പോഴാണ് ജീവനൊടുക്കിയ നിലയില്‍ ഇയാളെ കണ്ടെത്തിയത്. രതീഷിന്റെ ഭാര്യ വിദേശത്താണ്.
india
തുര്‍ക്കി സ്ഥാപനമായ സെലബിയുടെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം
ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം.

ഇന്ത്യ-പാക് സംഘര്‍ഷത്തിനു പിന്നാലെ തുര്‍ക്കി സ്ഥാപനത്തിന്റെ സേവനം അവസാനിപ്പിച്ച് കൊച്ചി വിമാനത്താവളം. ഗ്രൗണ്ട് ഹാന്‍ഡിലിങ്ങില്‍ നിന്ന് സെലബിക്ക് വിലക്ക് ഏര്‍പ്പെടുത്തി. അതേസമയം ഈ നീക്കം യാത്രക്കാരെയോ കാര്‍ഗോ നീക്കത്തേയോ ബാധിക്കില്ലെന്ന് സിയാല്‍ അറിയിച്ചു. കൂടാതെ, സെലബിയിലെ ജീവനക്കാരെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ നിര്‍ദേശം. കമ്പനിക്ക് കീഴില്‍ 300 ജീവനക്കാരാണ് ജോലി ചെയ്തിരുന്നത്. ഇവരെ BFS , AIASL, അജൈല്‍ എന്നീ കമ്പനികളിലേക്ക് പുനക്രമീകരിച്ചു. തുര്‍ക്കി ആസ്ഥാനമായുള്ള സെലബി എയര്‍പോര്‍ട്ട് സര്‍വീസസസിനെതിരെയാണ് നടപടി.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ജോലികള്‍ക്ക് തടസ്സം വന്നിട്ടില്ലെന്നും സിയാല്‍ വിശദീകരണം നല്കി. കേരളത്തില്‍ കൊച്ചി, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സെലബിയാണ് കൈകാര്യം ചെയ്യുന്നത്. ഡല്‍ഹി, മുംബൈ അടക്കമുള്ള പ്രധാന വിമാനത്താവളങ്ങളിലും ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് നടത്തുന്നത് ഈ കമ്പനിയാണ്.
kerala
മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന് ജീവനൊടുക്കി
മാതാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും മകന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ട് കിട്ടിയത്

കൊല്ലം: മാതാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന് ജീവനൊടുക്കി. തഴുത്തല പികെ ജംഗ്ഷന് സമീപം നസിയത്(60) , മകന് ഷാന്‍ (33) എന്നിവരാണ് മരിച്ചത്. മാതാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിലും മകന്റെ മൃതദേഹം തൂങ്ങിയ നിലയിലുമാണ് കണ്ട് കിട്ടിയത്. മരണകാരണം വ്യക്തമല്ല. ഇന്ന് രാവിലെ വീട്ടില്‍ വഴക്ക് ഉണ്ടായിരുന്നു എന്ന് പരിസരവാസികള്‍ പറയുന്നും. കാട്ടിയം പോലീസ് സ്ഥലത്തെത്തി തുടര്‍ നടുപടികള്‍ സ്വീകരിക്കുകയാണ്.
kerala
‘ഹരിതം വിളയിച്ച അരനൂറ്റാണ്ട്’; സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തെ വരവേല്‍ക്കാന്‍ കേരളത്തിന്റെ നെല്ലറ

പാലക്കാട്: ഹരിതം വിളയിച്ച അരനൂറ്റാണ്ടിന്റെ ചരിത്രവുമായി നടക്കുന്ന സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി സമാപന സമ്മേളനത്തിന് ഒരുങ്ങി കേരളത്തിന്റെ നെല്ലറ. തകര്‍ന്ന കര്ഷകന് തളരുന്ന കൃഷി എന്ന പ്രമേയമുയര്‍ത്തി കര്‍ഷകര്‍ക്കായി നടത്തിയ അരനൂറ്റാണ്ടിന്റെ കാലത്തെ കരുത്തുമായാണ് സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നത്. മോദി-പിണറായി സര്‍ക്കാറുകളുടെ ഭരണത്തില്‍ കാര്‍ഷിക മേഖലയാകെ കൂപ്പുകുത്തുകയും മുടക്കു മുതല്‍ പോലും കിട്ടാതെ കര്‍ഷകര്‍ ആത്മഹത്യയിലഭയം തേടുകയും ചെയ്യുന്ന വര്‍ത്തമാന കാലത്താണ് കര്‍ഷകന്റെ കൈകള്‍ക്ക് കരുത്തു പകരാന്‍ സമര ഭൂമിയില്‍ കൂടെയുണ്ടെന്ന പ്രഖ്യാപനവുമായി പാലക്കാട്ട് സ്വതന്ത്ര കര്‍ഷക സംഘം ഒരുമിച്ചു കൂടുന്നത്. മുസ്്ലിംലീഗിന്റെ ദേശീയ നേതാക്കളടക്കം ഈ സമ്മേളനത്തിന്റെ ഭാഗമാകും. ഉച്ചക്ക് 2.30 ന് കുറുക്കോളി മൊയ്തീന് എം.എല്‍.എ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
വൈകീട്ട് 3. 30ന് ഇ എസ്.എം ഹനീഫ ഹാജി നഗറില്‍ (ജെ എം മഹല്‍ ഓഡിറ്റോറിയം) നടക്കുന്ന പ്രതിനിധി സമ്മേളനം പ്രൊഫ. ഖാദര്‍ മൊയ്തീന് ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന് എംഎല്‍എ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, കര്‍ണാടക മുസ്്ലിംലീഗ് പ്രസിഡന്റ് എം. ജാവേദുല്ല, തെലങ്കാന മുസ്്ലിംലീഗ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷക്കീല്‍, എം.എല്‍.എമാരായ പി.അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം, നജീബ് കാന്തപുരം എന്നിവരും ആദിവാസി ഊരുകൂട്ടായ്മ ചെയര്മാന് ബി.വി പോളന്, സി.എ.എം.എ കരീം, സി.എച്ച് റഷീദ്, പി.എം സാദിഖലി, എം.പി മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, അഡ്വ. എം. റഹ്്മത്തുല്ല, കെ.പി മുഹമ്മദ് കുട്ടി, ഇ.പി ബാബു, എ. അബ്ദുല്‍ ഹാദി, അഡ്വ. ടി.എ സിദ്ദീഖ്, സി.എ അബ്ദുല്ലക്കുഞ്ഞി, അഹമ്മദ് പുന്നക്കല്‍, മുഹമ്മദ് ഇരുമ്പുപാലം, പി.കെ അബ്ദുല്ലക്കുട്ടി, കെ.കെ അബ്ദുറഹ്്മാന് മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.
വൈകീട്ട് അഞ്ച് മണിക്ക് കര്‍ഷക സെമിനാര്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മണ്‍വിള സൈനുദ്ദീന്‍ അധ്യക്ഷത വഹിക്കും. എം.പി.എ റഹീം, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, കെ.കെ ആബിദ് ഹുസൈന് തങ്ങള്‍, എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് എന്നിവരും സി.പി. ബാവ ഹാജി, സി.പി സൈതലവി, അഡ്വ. കെ.എന്‍.എ ഖാദര്‍, അഡ്വ. ബഷീര്‍ അഹമ്മദ്, പി.കെ നവാസ്, അജ്മീര്‍ ഖ്വാജ, മാജിഷ് മാത്യു, എം.എം ഹമീദ്, സമദ് കൈപ്പുറം, കെ.ഇ അബ്ദുറഹിമാന്, എം.എം അലിയാര് മാസ്റ്റര്‍, പി.കെ അബ്ദുല്‍ അസീസ്, പങ്കെടുക്കും.
നാളെ രാവിലെ 10 മണിക്ക് നടക്കുന്ന വനിത കര്‍ഷക സംഗമം മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് അധ്യക്ഷത വഹിക്കും. പി.പി മുഹമ്മദ് കുട്ടി, അബ്ദുറഹ്്മാന് രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല, ഷാഫി ചാലിയം, നൂര്‍ബിനാ റഷീദ്, കെ.പി മറിയുമ്മ, ഹനീഫ മൂന്നിയൂര്‍, എം.കെ റഫീഖ, സറീന മുഹമ്മദലി അമരമ്പലം, കെ.പി അഷ്റഫ്, നസീര്‍ വളയം, ലുഖ്മാന് അരീക്കോട്, മാഹിന്‍ അബൂബക്കര്‍, ഇ.അബൂബക്കര്‍ ഹാജി, കെ.ടി.എ ലത്തീഫ്, പി.കെ അബ്ദുറഹിമാന് പങ്കെടുക്കും.
വൈകീട്ട് നാലുമണിക്ക് വിക്ടോറിയ കോളജ് റോഡില്‍ നിന്നും കോട്ടമൈതാനം വരം പ്രകടനം നടക്കും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുറുക്കോളി മൊയ്തീന് എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. കളത്തില്‍ അബ്ദുല്ല, എം.എല്‍.എ മാരായ രമേശ് ചെന്നിത്തല, കെ.പി.എ മജീദ്, എം.കെ മുനീര്‍, അഡ്വ. യു.എ ലത്തീഫ്, മഞ്ഞളാംകുഴി അലി, അഡ്വ. എന്‍ ഷംസുദ്ദീന്, പി.കെ ബഷീര്‍, പി. ഉബൈദുല്ല എന്നിവരും അഡ്വ. ഹാരിസ് ബീരാന് എം.പി, തമിഴ്നാട് മുസ്്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.എം.എ അബൂബക്കര്‍, കെ.എം ഷാജി, പി.കെ ഫിറോസ്, കാരാട്ടിയാട്ടില് മുഹമ്മദ് കുട്ടി, മരക്കാര്‍ മാരായ മംഗലം, എം.പി.എ ബക്കര്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india2 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
-
kerala3 days ago
‘കേരളത്തില്‍ ഷവര്‍മ കഴിച്ചു മരിച്ചവരില്‍ ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്‍മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്‍എസ്എസ് നേതാവ്
-
kerala3 days ago
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്