X

വിനായകന്റെ അറസ്റ്റ് ഇപ്പോള്‍ ഇല്ല – കല്‍പ്പറ്റ പൊലീസ്

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളെ തള്ളി കല്‍പ്പറ്റ പൊലീസ്. യുവതിയുടെ പരാതിയില്‍ കേസ് അന്വേഷിക്കുന്ന കല്‍പ്പറ്റ എസ്‌ഐ റസാഖ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും വിനായകനെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അറസ്റ്റ് ചെയ്യാനുള്ള നീക്കം ഇല്ലെന്നും അദ്ദേഹം ഐഇ മലയാളത്തോട് വ്യക്തമാക്കി.

യുവതി നല്‍കിയ പരാതിയില്‍ സിനിമാ താരം വിനായകന്‍ എന്നു മാത്രമാണ് പറയുന്നത്. അദ്ദേഹത്തിന്റെ മേല്‍വിലാസമോ മറ്റ് കാര്യങ്ങളോ ഇല്ല. ആരോപണ വിധേയനായ വ്യക്തി എറണാകുളം സ്വദേശിയാണ് എന്നാണ് മനസിലാക്കുന്നത്. വിനായകന്റെ മൊഴികൂടി രേഖപ്പെടുത്താനുണ്ട്. റെക്കോര്‍ഡിങ് അടങ്ങിയ മൊബൈല്‍ ഫോണ്‍ ഹാജരാക്കാനുള്ള സമയം യുവതിക്കും നല്‍കിയിട്ടുണ്ടെന്നും എസ്‌ഐ റസാഖ് വ്യക്തമാക്കി. നിലവില്‍ ചുമത്തിയിട്ടുള്ള വകുപ്പുകള്‍ ജാമ്യം ലഭിക്കാവുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

web desk 3: