ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് ഈ മാസം 22 തുടരുമെന്ന് അങ്കമാലി കോടതി പറഞ്ഞു.

ദിലീപിനെ കോടതിയില്‍ ഹാജരാക്കുന്നതിന് സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാജരാക്കിയത്. ഹൈക്കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ ദിലീപ് ജയിലില്‍ തുടരുകയായിരുന്നു. ഈ മാസം 22 വരെ ജയിലില്‍ തുടരേണ്ടി വരുമെന്നതിനാല്‍ ദിലീപ് ജാമ്യത്തിനായി ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നതിനാണ് സാധ്യത. അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുഖേനയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്.