കൊച്ചി: നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച ഗൂഢാലോചന കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.

സിനിമ ഷൂട്ടിങുമായി ബന്ധപ്പെട്ട് വിദേശത്ത് പോകാനായാണ് ജാമ്യ വ്യവസ്ഥയില്‍ താരം ഇളവ് തേടിയത്. എന്നാല്‍ മഴ മൂലം ഷൂട്ടിങ് മാറ്റിവെച്ചതിനാല്‍ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. കേസില്‍ ജാമ്യം ലഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് ദിലീപ് ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെടുന്നത്.

നേരത്തെ ദുബൈയില്‍ സ്വന്തം വ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് ജാമ്യം അനുവദിച്ചിരുന്നു.