കൊച്ചി: സംവിധായകന്‍ ദീപന്‍(47) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു. അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏറെ ദിവസങ്ങളായി ചികിത്സയിലായിരുന്നുവെങ്കിലും ഇന്നലെ അവസ്ഥ മോശമാവുകയായിരുന്നു. സംസ്‌കാരം നാളെ തിരുവനന്തപുരത്ത് നടക്കും. പുതിയമുഖം, ലീഡര്‍,വടക്കുംന്നാഥന്‍, തുടങ്ങി ഏഴോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.  2003-ല്‍ പുറത്തിറങ്ങിയ ലീഡര്‍ ആണ് ദീപന്‍ സംവിധാനം ചെയ്ത ആദ്യചിത്രം. 2009-ലാണ് പൃഥ്വിരാജിനെ നായകനാക്കി പുതിയമുഖം സംവിധാനം ചെയ്യുന്നത്. ചിത്രം ബോക്‌സ്ഓഫീസ് ഹിറ്റായിരുന്നു. ഡി-കമ്പനി, ഡോള്‍ഫിന്‍ ബാര്‍ എന്നിവയും ദീപന്റെ ചിത്രങ്ങളാണ്. ജയറാം നായകനായ സത്യ എന്ന ചിത്രം ദീപന്റെതായി ഇനി പുറത്തിറങ്ങാനുണ്ട്.