Connect with us

crime

യു.പിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ അഴുക്കുള്ള പ്ലേറ്റ് ദേഹത്ത് തട്ടി; മര്‍ദനമേറ്റ വിളമ്പുകാരന്‍ മരിച്ചു

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പസ്റ്റ റോഡിലെ സി.ജി.എസ് വാടിക ഗെസ്റ്റ്ഹൗസില്‍ നവംബര്‍ 17നാണ് സംഭവം

Published

on

വിവാഹ സല്‍ക്കാരത്തിനിടെ ഉപയോഗിച്ച പ്ലേറ്റുകള്‍ അതിഥികളുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നുണ്ടായ അടിപിടിക്കിടെ മര്‍ദനമേറ്റ വിളമ്പുകാരന്‍ മരിച്ചു. 26കാരനായ പങ്കജ് ആണ് മരിച്ചത്.

ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പസ്റ്റ റോഡിലെ സി.ജി.എസ് വാടിക ഗെസ്റ്റ്ഹൗസില്‍ നവംബര്‍ 17നാണ് സംഭവം. സല്‍ക്കാരത്തിന് ഉപയോഗിച്ച പ്ലേറ്റുകളുള്ള ട്രേ പങ്കജ് കൊണ്ടുപോകവേ അതിഥികളുടെ ദേഹത്ത് തട്ടുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പങ്കജിനെ ചിലര്‍ മര്‍ദിക്കുകയായിരുന്നു.

മരിച്ചതോടെ മൃതദേഹം കാട്ടിലേക്ക് വലിച്ചെറിഞ്ഞു. പിറ്റേ ദിവസം മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. കരാറുകാരനായ മനോജ് ഗുപ്തയുടെ കീഴിലായിരുന്നു പങ്കജ് ജോലി ചെയ്തിരുന്നത്. ഇയാളും പങ്കജിനെ മര്‍ദിച്ചിരുന്നു. സംഭവത്തില്‍ മനോജ് ഗുപ്ത ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

 

crime

ആലപ്പുഴയില്‍ വിവാഹ ആഘോഷത്തിനിടെ നടുറോഡില്‍ വെച്ച് കൂട്ടത്തല്ല്‌

വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി

Published

on

ആലപ്പുഴ ചാരുംമൂട്ടില്‍ വിവാഹസംഘത്തിന്റെ കൂട്ടത്തല്ല്. വിവാഹം കഴിഞ്ഞ് ആഘോഷമായി നാട്ടിലേക്ക് വന്ന സംഘവും പിന്നാലെ വന്ന കാറുകാരും തമ്മിലായിരുന്നു കൂട്ട അടിപിടി. കൂട്ടത്തല്ലില്‍ 4 പേര്‍ക്ക് പരിക്കുണ്ട്. അടി മൂത്തതോടെ മെയിന്‍ റോഡില്‍ ഗതാഗതം സ്തംഭിച്ചു.

സിനിമകളെ വെല്ലുന്ന ചേസിങ്ങ് ദൃശ്യങ്ങള്‍ക്കാണ് ചാരുംമൂട്ടിലെ നാട്ടുകാര്‍ ഞായറാഴ്ച സാക്ഷ്യം വഹിച്ചത്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് ചാരുംമൂട്ടില്‍ നടന്ന വിവാഹത്തിന് ശേഷം വിവാഹസംഘം വീട്ടിലേക്ക് തിരിച്ചത്. വിവാഹം കഴിഞ്ഞുള്ള വരവല്ലേ, ഇപ്പോഴത്തെ ന്യൂജെന്‍ നാട്ടുനടപ്പ് അനുസരിച്ച് ഹോണടിയും ലൈറ്റ് മിന്നിക്കലും ഒക്കെ വേണമല്ലോ.

പക്ഷേ, പിന്നാലെ വരുന്ന വാഹനങ്ങളുടെ വഴി മുടക്കിയുളള ആഘോഷം മറ്റൊരു കാറിലെ യാത്രക്കാര്‍ ചോദ്യം ചെയ്തു. ചോദ്യത്തിന്റെ ടോണ്‍ മാറി വാക്കു തര്‍ക്കമായി, പിന്നെ വഴക്കായി,ഒടുവില്‍ തല്ലുമായി. തമാശപ്പടങ്ങളിലെ ക്ലീഷേ കൂട്ടത്തല്ല് സീനാണ് പിന്നെ നടുറോഡില്‍ അരങ്ങേറിയത്.

കൂട്ടത്തല്ല് അവസാനിപ്പിക്കാന്‍ പൊലീസ് വരേണ്ടി വന്നു. മുഖത്തും കൈയ്ക്കും പരുക്കേറ്റ 4 പേരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്തായാലും ഗതാഗത സ്തംഭനം ഉണ്ടാക്കിയ കല്യാണത്തല്ലില്‍ നൂറനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

Continue Reading

crime

ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം

Published

on

കൊച്ചി: എറണാകുളത്ത് ആംബുലന്‍സ് ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. കണ്ടെയ്‌നര്‍ റോഡ് ടോള്‍ബൂത്തിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ആംബുലന്‍സ് സര്‍വീസ് നടത്തുന്ന സഥാപനത്തിലെ ഡ്രൈവറായ അപ്പുവിനാണ് മര്‍ദനമേറ്റത്.

ശനിയാഴ്ച രാത്രി ആനവാതില്‍ ഇ.എസ്.ഐ ആശുപത്രിക്ക് സമീപം അപകടം നടന്നതായി വിവരം ലഭിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ അപകട സ്ഥലത്ത് ക്യത്യസമത്ത് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ മുളവുകാട് പൊലീസ് കേസെടുത്തു. കഴുത്തിനും നെഞ്ചിനും തലയ്ക്കും പരിക്കേറ്റ അപ്പു എറണാകുളം ഗവണ്‍മെന്റ് ആശുപത്രിയിലും പിന്നീട് പറവൂരിലെ സ്വകാര്യ ആശുപത്രിയിലും ചികഝ തേടി.

Continue Reading

crime

കുട്ടികൾക്കെതിരായ അതിക്രമം; നാല് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 199 കേസുകൾ

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം.

Published

on

കഴിഞ്ഞ നാല് മാസത്തിനിടെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ റിപ്പോർട്ട് ചെയ്തത് 192 കേസുകൾ. 2023ൽ കുട്ടികൾക്കെതിരായ 625 കുറ്റകൃത്യങ്ങളാണ് നടന്നതെന്ന് ജില്ലാ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 605, 560 എന്നിങ്ങനെയായിരുന്നു.

പീഡനമാണ് ജില്ലയിൽ കുട്ടികൾ നേരിടുന്ന പ്രധാന കുറ്റകൃത്യം. ഈ വർഷം ജനുവരിയിൽ 32 പീഡനക്കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 52, 35, 66 എന്നിങ്ങനെയാണ്. അയൽവാസികളിൽ നിന്നും നേരിട്ട അതിക്രമങ്ങളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് പ്രണയബന്ധങ്ങളിൽ അകപ്പെട്ട് സംഭവിക്കുന്ന ലൈംഗികാതിക്രമj കേസുകളാണ് കൂടുതലും.

നിരന്തരമായ ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുകയും ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ലൈംഗികാതിക്രമത്തിന് വിധേയരാവുകയും ചെയ്യുന്ന കേസുകളാണ് നിലവിൽ കൂടുതലും. 12 മുതൽ 17 വയസ്സുള്ള കുട്ടികളാണ് അതിക്രമത്തിന് കൂടുതലും ഇരകളാവുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് ഏഴ് കേസുകളും റിപ്പോർട്ട് ചെയ്തു. 2023, 2022, 2021 വർഷങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് യഥാക്രമം 3​3ഉം​ 4​1ഉം 37ഉം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു കൊലപാതകവും റിപ്പോർട്ട് ചെയ്തു. ഇതുകൂടാതെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകൾ കൂടി ഈ വർഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിന് പൊലീസിന്റെയും ജില്ലാ ശിശുക്ഷേ വകുപ്പിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കൃത്യമായ ബോധവത്കരണം മൂലം കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാൻ തുടങ്ങിയെന്ന് അധികൃതർ പറയുന്നു. എന്നിരുന്നാലും, പോക്‌സോ കേസുകളിലെ വിചാരണ നീളുന്നത് കുട്ടികൾക്ക് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാനിടയാക്കുമെന്നതിനാൽ രക്ഷിതാക്കൾ നേരിട്ടും കേസുകൾ ഒത്തുതീർപ്പാക്കുന്നുണ്ട്. വിചാരണാ നടപടികൾ നീളുന്നതിനാൽ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്പര്യപ്പെടുന്നില്ല.

Continue Reading

Trending