Connect with us

kerala

പ്രതിപക്ഷ സർവീസ് സംഘടന നേതാക്കൾക്കെതിരായ അച്ചടക്ക നടപടി ഉടൻ പിൻവലിക്കണം: വി.ഡി സതീശൻ

അച്ചടക്ക നടപടി ഇരട്ടനീതിയും ജനാധിപത്യവിരുദ്ധവുമെന്ന് വി.ഡി സതീശൻ.

Published

on

പ്രതിപക്ഷ നേതാവിന്റെ വാര്‍ത്താസമ്മേളനവും നിയമസഭ പ്രസംഗവും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന്റെ പേരില്‍ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി ഇരട്ടനീതിയും ജനാധിപത്യവിരുദ്ധവുമെന്ന് വി.ഡി സതീശൻ.

സഭ ടി.വി സംപ്രേക്ഷണം ചെയ്ത പ്രതിപക്ഷ നേതാവിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന് ആരോപിച്ചാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ അഷറഫ് മാണിക്യത്തിനെ സസ്‌പെന്‍ഡ് ചെയ്തത്. പ്രതിപക്ഷ സര്‍വീസ് സംഘടനയില്‍ ഉള്‍പ്പെട്ടെ ആറോളം പേര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.

24 മണിക്കൂറിനകം മറുപടി നൽകണന്ന് ആവശ്യപെട്ട് നോട്ടീസ് നൽകുന്നത് എത് സർവീസ് ചട്ടപ്രകാരമാണ്? രാജാവിനേക്കാൾ രാജഭക്തി കാണിക്കുന്ന ഉദ്യോഗസ്ഥർ കാലം മാറുമെന്ന് ഓർക്കണം.

സി.പി.എം അനുകൂല സംഘടനയുടെ ആശീർവാദത്തോടെ ജി.എസ്.ടി ഇന്റലിജൻസിന്റെ മറവിൽ നടക്കുന്ന കൊള്ള കാണാതെയാണ് ഇത്തരം അപഹാസ്യമായ അച്ചടക്ക നടപടികൾ. ധനമന്ത്രിയെ നോക്കുകുത്തിയാക്കി ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഭരണമാണ് ജി.എസ്.ടി വകുപ്പിൽ നടക്കുന്നത്.

പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് നേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും സൈബര്‍ ആക്രമണത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത സി.പി.എം സൈബര്‍ ഗുണ്ടകളെ സംരക്ഷിക്കുന്നവരാണ് സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയുള്ളൊരു വാര്‍ത്ത പങ്കുവച്ചതിന്റെ പേരില്‍ പ്രതിപക്ഷ സര്‍വീസ് സംഘടന നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുന്നത്.

യാഥാർഥ്യ ബോധത്തോടെയുള്ള വർത്തകൾ ,വകുപ്പുതല ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ജീവനക്കാര്‍ ജാഗ്രതപുലര്‍ത്തണമെന്ന സന്ദേശം നല്‍കുകയും ചെയ്ത സര്‍വീസ് സംഘടന നേതാവിനെതിരെ അച്ചടക്ക നടപടിയെടുത്തത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്ന് ഭരണ നേതൃത്വം ഓര്‍ക്കണം. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഷറഫിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടി അടിയന്തിരമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

kerala

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതര്‍ കൂടുന്നു; കളമശ്ശേരിയില്‍ 28 പേര്‍ക്ക് രോഗബാധ

ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

Continue Reading

india

പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം: കേന്ദ്രത്തിനെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതി

സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു

Published

on

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമപ്രകാരമുള്ള പൗരത്വ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത കേന്ദ്ര നടപടിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്നതിനിടയില്‍ കേന്ദ്രസര്‍ക്കാര്‍ നടപടി റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടും. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കും.

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം ലീഗ്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്‌ലിം സംഘടനകള്‍ എന്നിവരടക്കം 200ലധികം ഹര്‍ജികളാണ് സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

ഇന്നലെയാണ് പൗരത്വ സര്‍ട്ടിഫിക്കറ്റ് കേന്ദ്രം നല്‍കി തുടങ്ങിയത്. ഡല്‍ഹിയിലെ 14 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. ആദ്യം അപേക്ഷിച്ചവര്‍ക്കാണ് പൗരത്വം നല്‍കിയതെന്ന് കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 11 നാണ് കേന്ദ്രസര്‍ക്കാര്‍ സിഎഎ വിജ്ഞാപനം പുറത്തിറക്കിയത്.

നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടന്നത്. നിയമം നടപ്പാക്കില്ലെന്ന് ആവര്‍ത്തിക്കുന്ന കേരളം ഇതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിന് മുന്‍പ് വിജ്ഞാപനം ഇറക്കിയത് വര്‍ഗീയ വികാരം കുത്തിയിളക്കാനാണെന്നും പൗരന്മാരെ പല തട്ടുകളാക്കാനുള്ള നീക്കം ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സംഭവത്തില്‍ കോടതിയെ സമീപിക്കുമെന്ന് മുസ്‌ലിം ലീഗും നേരത്തേ അറിയിച്ചിരുന്നു.

Continue Reading

Trending