X

67 ഹയര്‍ സെക്കന്ററി ഇംഗ്ലീഷ് അധ്യാപകരെ പിരിച്ചുവിട്ടു

67 ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് ജൂനിയര്‍അധ്യാപകരെ പുറത്താക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. തസ്തികയില്ലെന്ന കാരണം പറഞ്ഞു പി.എസ്.സി മുഖേന സര്‍വീസില്‍ പ്രവേശിച്ച അധ്യാപകരെയാണ് പിരിച്ചുവിട്ടത്. ഇവരെ സര്‍വീസില്‍ നിലനിര്‍ത്തുന്നതിന് പകരം ഹയര്‍സെക്കന്‍ഡറി പരീക്ഷയ്ക്കിടയില്‍ രണ്ടുദിവസത്തേക്ക് സ്ഥലംമാറ്റം നല്‍കുകയും പുതിയ സ്‌കൂളില്‍ ജോലിയില്‍ പ്രവേശിച്ച രണ്ടുദിവസത്തിനുള്ളില്‍ പുറത്താക്കി ഉത്തരവിടുകയുമായിരുന്നു. വിവിധ ജോലികള്‍ ഉപേക്ഷിച്ച് ഈ തസ്തികയില്‍ ചേര്‍ന്ന ധാരാളം പേര്‍ കൂട്ടത്തിലുണ്ട്. ഇതിനുപുറമേ 47 അധ്യാപകര്‍ നിയമന ഉപദേശം ലഭിച്ച് നിയമനം കാത്ത് കിടക്കുന്നുണ്ട്. കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് കെ.എച്ച്.എസ്.ടി.യു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് സി.ടി.പി ഉണ്ണി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ പാണക്കാട്, ട്രഷറര്‍ എ കെ അജീബ്, കെടി അബ്ദുല്ലത്തീഫ്, ഒ ഷൗക്കത്തലി, നിസാര്‍ ചേലേരി, ഡോ.സന്തോഷ് കുമാര്‍, കൃഷ്ണന്‍ നമ്പൂതിരി,വി.കെ അബ്ദുറഹ്മാന്‍, കെ.കെ ആലിക്കുട്ടി, കെ.ബി ലതീബ് കുമാര്‍, എം.എ സലാം, പി.എ ഗഫൂര്‍, പി.കെ സലാം, യു സാബു, പി ഷമീര്‍, വി.പി സലീം, എ അബൂബക്കര്‍, നുഹ്മാന്‍ ഷിബിലി, ഷമീം അഹമ്മദ്, പി.സി സിറാജ്, വി ഫൈസല്‍, ഷബീര്‍ അലി, ജോസ് ജോസഫ്, ഡോ.പി.പി സാജിത, പി സാദിഖ്, പി.കെ ഷംസുദ്ദീന്‍, സി.വി.എന്‍ യാസറ, സാബിര്‍ ആലപ്പുഴ, പി സാലിഹ് പ്രസംഗിച്ചു.

Chandrika Web: