X

ഹജ്ജ്: കേരളത്തില്‍നിന്ന് 9270 പേര്‍ക്ക് അവസരം

ഡല്‍ഹിയിലെ കേന്ദ്ര മൈനോറിറ്റി മന്ത്രാലയത്തിന് കീഴില്‍ നടന്ന ഹജ്ജ് നറുക്കെടുപ്പില്‍ 3912 കവറുകളില്‍ നിന്നായി 9270 പേര്‍ക്ക് അവസരം ലഭിച്ചു.ഇത്തവണ ജനറല്‍ വിഭാഗത്തില്‍ നിന്നും 5033 (2248 കവര്‍) പേര്‍ക്ക് ഹജ്ജിന് അവസരമായി. 70 വയസ്സ് വിഭാഗത്തിലെ 1430 പേര്‍ക്കും (698 കവര്‍),വിതൗട്ട് മെഹ്‌റം വിഭാഗത്തിലെ 2807 പേരേയും (966 കവര്‍) തെരഞ്ഞെ ടുക്കപ്പെട്ടിട്ടുണ്ട്. 19524 അപേക്ഷകരില്‍ നിന്നാണിത്. കോവിഡ് കാല ഹജ്ജില്‍ 5000 പേര്‍ക്ക് മാത്രമായിരുന്നു. അവസരം. മുസ്‌ലിം ജനസംഖ്യാനുപാതികമായിട്ടായി രുന്നുമുന്‍ കാലങ്ങളില്‍ ഹജ്ജിന് അവസരം നല്‍കിയിരുന്നത്. ഇത് വഴി യു.പി ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ അപേക്ഷകര്‍ കുറവാവു ന്നത് വഴി ക്വാട്ട വീതിച്ചു കൊടുക്കാറായിരുന്നു. അപേക്ഷ കരാവട്ടെ കൂടുതല്‍ കേരളത്തില്‍ നിന്ന് വരുന്ന തിനാല്‍ അപേക്ഷകര്‍ക്ക് ആനു പാതികമായി ക്വാട്ട നല്‍കണമെന്നാവശ്യ പ്പെട്ടിരുന്നു. എന്നാല്‍ അതാത് സംസ്ഥാനങ്ങളില്‍ നടക്കുന്ന നറുക്കെ ടുപ്പിന് പകരം ഈ വര്‍ഷം കേന്ദ്രം ഏകീകരിച്ച നറുക്കെടുപ്പ് സംവിധാനമാക്കി യാണ് ഇന്നലെ ഡല്‍ഹിയില്‍ ഹജ്ജ് തീര്‍ഥാടകരുടെ ഡിജിറ്റല്‍ തിരഞ്ഞെടുപ്പ് നടത്തിയത്. കോവിഡ് പൂര്‍ണ്ണമായ നിയന്ത്രണം എടുത്തു കളഞ്ഞതിന് ശേഷം ആദ്യമായാണ് ഹജ്ജി നുള്ള യാത്ര പുറപ്പെടുന്നത്. ഇത്തവണയാകട്ടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ എംബാര്‍ ക്കേഷന്‍ പോയിന്റു ള്ളതും കേരളത്തി ലാണ്. കരിപ്പൂര്‍ , കൊച്ചി, കണ്ണൂര്‍ എന്നീ മൂന്ന് വിമാന ത്താവളത്തില്‍ നിന്നും ഈ വര്‍ഷം ഹജ്ജ് വിമാനങ്ങള്‍ പുറപ്പെ ടുന്നുണ്ടങ്കിലും 11967 അപേക്ഷകരും കരിപ്പൂരില്‍ നിന്നാണ്.

അവസരം ലഭിച്ചവരുടെ വിവരം അപ്പപ്പോള്‍ തന്നെ കവര്‍ ലീഡറുടെ രജിസ്റ്റര്‍ ചെയ്ത കവര്‍, ഫോണ്‍ നമ്പറിലേക്ക് ഹജ്ജ് കമ്മിറ്റി യില്‍ നിന്നും എസ്.എം.എസ് ആയി ലഭിക്കും. അപേക്ഷ നല്‍കിയവരില്‍ അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍ കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മറ്റികളുടെ വെബ് സൈറ്റില്‍ പരിശോധിച്ചാല്‍ ലഭ്യമാവും.

 

Chandrika Web: