ബംഗളൂരു: കര്‍ണാടകയിലെ 14 വിമത എം.എല്‍.എമാരെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. എം.എല്‍.എമാരെ പുറത്താക്കി കൊണ്ടുള്ള സംസ്ഥാന നേതൃത്വത്തിന്റെ ശിപാര്‍ശ എ.ഐ.സി.സി അംഗീകരിച്ചു.

കര്‍ണാടകത്തിന്റെ സംഘടനാകാര്യ ചുമതലയുള്ള കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്.

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടിയപ്പോള്‍ സഭയില്‍ പങ്കെടുക്കാതെ വിട്ടു നിന്നതിന് നേരത്തെ സ്പീക്കര്‍ കെ.ആര്‍ രമേശ്കുമാര്‍ ഇവരെ അയോഗ്യരാക്കിയിരുന്നു.