crime

വളര്‍ത്തുനായയെ ‘പട്ടി’ എന്നുവിളിച്ചതിന് അയല്‍ക്കാരനെ കുത്തിക്കൊന്നു

By webdesk14

January 22, 2023

വളര്‍ത്തു നായയെ പേരു വിളിക്കാത്തതിന് അയല്‍വാസിയെ കുത്തിക്കൊന്നു. തമിഴ്‌നാട് ഡിണ്ടിഗലില്‍ ഉലഗംപട്ടിയാര്‍കോട്ടം സ്വദേശി രായപ്പന്‍ (62)നെയാണ് തന്റെ വളര്‍ത്തുനായയെ ‘പട്ടി’ എന്നു വിളിച്ചെന്നു പറഞ്ഞ് കുത്തിക്കൊന്നത്. സംഭവത്തില്‍ നിര്‍മല ഫാത്തിമ റാണി, മക്കളായ ഡാനിയല്‍, വിന്‍സെന്റ് എന്നിവരെ അറസ്റ്റ് ചെയ്തു.

നിര്‍മലയുടെ വളര്‍ത്തുനായ രായപ്പന്റെ വീട്ടുകാരെ സ്ഥിരമായി ആക്രമിക്കുന്നതിന്റെ പേരില്‍ ഇരു വീട്ടുകാരും തമ്മില്‍ വഴക്ക് പതിവായി നടന്നിരുന്നു. വെള്ളിയാഴ്ച വൈകീട്ട് വീട്ടിലേക്കു പോകുകയായിരുന്ന രായപ്പന്‍, പട്ടി ആക്രമിക്കാന്‍ വന്നാല്‍ അടിക്കാന്‍ കയ്യില്‍ വടി എടുക്കണമെന്ന് പേരക്കുട്ടി കെല്‍വിനോടു പറയുന്നത് കേട്ട് നിര്‍മലയുടെ മക്കള്‍ ദേഷ്യത്തില്‍ ആക്രമിക്കുകയായിരുന്നു.