Connect with us

kerala

‘വാഹനം ഓടിക്കാന്‍ നല്‍കി കുട്ടികളോടുള്ള സ്‌നേഹം കാണിക്കരുത്’: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷയെ നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

മധ്യവേനല്‍ അവധി ആരംഭിക്കുകയാണെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷയെ നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും എംവിഡി ഓര്‍മ്മപ്പെടുത്തി.

കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2019 -ല്‍ 11168 പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് നിരത്തില്‍ കൊല്ലപ്പെട്ടത്. അതുകൊണ്ടുതന്നെയാണ് 2019 -ല്‍ മോട്ടോര്‍ വാഹനം നിയമം സമഗ്രമായി പരിഷ്‌കരിച്ചപ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത് ജുവനയില്‍ ഡ്രൈവിങ്ങിനാണ്. എന്നാല്‍ സാധാരണ ജനങ്ങള്‍ക്ക് അതിന്റെ ഗൗരവം ഇനിയും മനസ്സിലായിട്ടില്ല എന്നാണ് കണക്കുകള്‍ കാണിക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് കുറിച്ചു.

ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍
* ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് 10000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും ഇരുപത്തയ്യായിരം രൂപ പിഴ വേറെയും ലഭിക്കും.
* നിയമലംഘനം നടത്തിയതിന് പന്ത്രണ്ടു മാസത്തേക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെടും
* നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്സ് ലൈസന്‍സിന് അര്‍ഹത നേടണമെങ്കില്‍ ഇരുപത്തിയഞ്ച് വയസ്സ് തികയുമ്പോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ .
* 2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് ശിക്ഷയ്ക്ക് അര്‍ഹതയുണ്ടായിരിക്കും.

 

 

kerala

പുലിപ്പല്ല് മാല ഉപയോഗിക്കുന്നു; സുരേഷ് ഗോപിക്കെതിരെ പരാതി

റാപ്പര്‍ വേടന്‍ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു.

Published

on

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടികാട്ടി പരാതി. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു.

റാപ്പര്‍ വേടന്‍ പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ ഇന്ന് അറസ്റ്റിലായിരുന്നു. വനംവകുപ്പാണ് വേടനെ അറസ്റ്റ് ചെയ്തത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകളാണ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി.

പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നും വേടന്‍ മൊഴി നല്‍കി.

Continue Reading

india

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി

കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്

Published

on

മംഗളൂരുവില്‍ സംഘപരിവാര്‍ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മലയാളി. കൊല്ലപ്പെട്ടത് വയനാട് പുല്‍പള്ളി സ്വദേശി അഷ്റഫ്. ഇന്നലെ മംഗളൂരുവിലെ കുടുപ്പിയില്‍ ക്രിക്കറ്റ് മാച്ചിനിടയിലാണ് ആക്രമണമുണ്ടായത്. പാക്കിസ്ഥാന്‍ സിന്ദാബാദ് മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് ആള്‍കൂട്ടം ആക്രമിച്ചതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ 19 പേര്‍ക്കെതിരെ മംഗളൂരു പോലീസ് കേസെടുത്തു. ഇതില്‍ 15 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു.

Continue Reading

kerala

മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പരിപാടിക്ക് പിന്നാലെ കോട്ടയത്ത് വന്‍ ഗതാഗതക്കുരുക്ക് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടക്കുന്നു

രിപാടിക്ക് എത്തിയ ബസ്സുകള്‍ റോഡില്‍ നിറഞ്ഞ് മണിക്കൂറുകള്‍ നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് കോട്ടയം നഗരത്തില്‍ ഉണ്ടായിരിക്കുന്നത്.

Published

on

മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പരിപാടിക്ക് പിന്നാലെ ആംബുലന്‍സിനെ പോലും കടത്തി വിടാന്‍ സാധിക്കാതെ കനത്ത ഗതാഗതക്കുരുക്കില്‍ കുടുങ്ങി കോട്ടയം. പരിപാടിക്ക് എത്തിയ ബസ്സുകള്‍ റോഡില്‍ നിറഞ്ഞ് മണിക്കൂറുകള്‍ നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് കോട്ടയം നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ പരിപാടി മുന്നില്‍ കണ്ട് ആവശ്യത്തിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടില്ലായിരുന്നു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ കുരുക്കില്‍പ്പെട്ടു കിടക്കുകയാണ്. ഇതോടൊപ്പം നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴയും ട്രാഫിക് നിയന്ത്രണത്തില്‍ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.

Continue Reading

Trending