X

ഡോ.പി.എ ഇബ്രാഹിം ഹാജിക്ക് മേഘാലയ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ ഡീലിറ്റ്

സ്വന്തംലേഖകന്‍

ഗുവാഹത്തി: പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും വ്യവസായിയും ചന്ദ്രിക ഡയറക്ടരുമായ ഡോ. പി.എ ഇബ്രാഹിം ഹാജിയെ മേഘാലയാ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ഡിലിറ്റ് ബിരുധം നല്‍കി ആദരിച്ചു. ഇന്നലെ മേഘായിലെ റിബോയി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല ക്യാംപസില്‍ നടന്ന ചടങ്ങില്‍ സര്‍വ്വകലാശാല വിസിറ്റര്‍ കൂടിയായ മേഘാലയ ഗവര്‍ണ്ണര്‍ തഥാഗത് റോയിയാണ് ഡിലിറ്റ് ബിരുധം സമര്‍പ്പിച്ചത്. ഡോ.പിഎ ഇബ്രാഹിം ഹാജിയെ കൂടാതെ മറ്റ് മൂന്ന് പേര്‍ക്ക് കൂടി സര്‍വ്വകാലാശാല ഡിലിറ്റ്/ ഡിഎസ്സി ബിരുധം നല്‍കിയിട്ടുണ്ട്. പ്രമുഖ അമേരിക്കന്‍ വിദ്യാഭ്യസ പ്രവര്‍ത്തകന്‍ ഫ്രാങ്ക് എഫ് ഇസ്ലാം, എസ്.ഡി അലൂമിനിയം ലിമിറ്റഡ് ചെയര്‍മ്മാനും പ്രമുഖ സിംഗപ്പൂര്‍ വ്യവസായിയുമായ സുദിപ് ഗുപ്ത, യുപിഎസ്സി മുന്‍ ചെയര്‍മാനും രാജീവ് ഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡാവിഡ് ആര്‍ ശിംലി എന്നിവര്‍ക്കാണ് യൂനിവേഴ്സിറ്റി ഓണററി ബിരുധം നല്‍കിയത്. ഫ്രാങ്കുല്‍ ഇസ്ലാമിന് ഡിഎസ്എസി ബിരുധവും മറ്റുള്ളവര്‍ക്ക് ഡിലിറ്റ് ബിരുധവുമാണ് നല്‍കിയത്. ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍ക്ക് പുറമെ മാനവിക വിഷയങ്ങളിലും പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് മേഘാലയ ഗവര്‍ണ്ണര്‍ തഥാഗത് റോയ് പറഞ്ഞു. ബിരുധ ദാനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ സംഭവിച്ച അബദ്ധങ്ങളെ തിരുത്തി മുന്നോട്ട് പോവണമെങ്കില്‍ ചരിത്രമറിഞ്ഞിരിക്കുക നിര്‍ബന്ധമാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിസന്ധികളെ നേരിടാനാവാതെ ആത്മഹത്യയിലേക്ക് വഴുതിപോവുന്ന വിദ്യാര്‍ത്ഥികള്‍ കൂടിവരികയാണന്നും വിദ്യാര്‍ത്ഥികള്‍ വെല്ലുവിളികളെ നേരിട്ട് ജീവിതം വിജയത്തിലെത്തിച്ചവരെ മാതൃകയാക്കണമെന്നും മേഘാലയ വിദ്യാഭ്യസ മന്ത്രി ലാക്മന്‍ റംബയി പറഞ്ഞു. ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചാന്‍സലര്‍ ഡോ. മഹബൂബുല്‍ ഹഖ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രോവൈസ് ചാന്‍സലറും മുന്‍ അലിഗണ്ട് വൈസ് ചാന്‍സലറുമായ സമീറുദ്ദീന്‍ഷാ, വൈസ് ചാല്‍സലര്‍ ഡോ പിക്കെ ഗോസ്വാമി, പ്രോവൈസ് ചാന്‍സലര്‍ ഡോ ആര്‍.കെ അല്‍ക്ക ശര്‍മ്മ, രജിസ്ട്രാര്‍ ഡോ. അഞ്ജു ഹസാരിക തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സംബദ്ധിച്ചു.

chandrika: