മുംബൈ: കല്‍പന ചൗളക്കും സുനിത വില്യംസിനും പിന്‍ഗാമിയായി ബഹിരാകാശത്ത് വീണ്ടുമൊരു ഇന്ത്യന്‍ വംശജ. മുംബൈയില്‍ കുടുംബവേരുകളുള്ള കാനഡ സ്വദേശി ഡോ. ഷ്വാന പാണ്ഡ്യയാണ് ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്നത്. കാനഡയിലെ ആല്‍ബര്‍ട്ട യൂണിവേഴ്‌സിറ്റി ആസ്പത്രിയില്‍ ന്യൂറോസര്‍ജനാണ് നിലവില്‍ ഷ്വാന. സിറ്റിസണ്‍ സയന്‍സ് ആസ്‌ട്രോനോട്ട് പ്രോഗ്രാമിലെ 3200 പേരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു പേരില്‍ ഒരാളാണ് ഇവര്‍. 2018ല്‍ എട്ടു ഗഗനസഞ്ചാരികള്‍ക്കൊപ്പമാണ് ഷ്വാനയുടെ ബഹിരാകാശ യാത്ര.

_a8f12120-ee39-11e6-90af-e8d3e91f500c

ശാസ്ത്രലോകത്തെ ഏറെ കൗതുകത്തോടെ കാണുന്ന ഷ്വാന ഒരു ബഹുമുഖ പ്രതിഭയാണ്. ഗായിക, എഴുത്തുകാരി എന്നീ നിലകളിലെല്ലാം കഴിവു തെളിയിച്ച ഈ 32കാരി അന്തര്‍ദേശീയ തായ്ക്വാണ്ടോ ചാമ്പ്യനുമാണ്.

16473293_10101029005866995_7479426428049106332_n-1

തന്റെ ബാല്യകാല സ്വപ്‌നങ്ങളിലൊന്നാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്ന് ഷ്വാന പ്രതികരിച്ചു. കുട്ടിയായിരുന്നപ്പോള്‍ നക്ഷത്രങ്ങളെയും ആകാശവിസ്മയങ്ങളെയും ഇഷ്ടപ്പെട്ട തനിക്ക് ബഹിരാകാശം എന്നും കൗതുകമുണര്‍ത്തിയിരുന്ന ഒന്നായിരുന്നുവെന്ന് ഷ്വാന പാണ്ഡ്യ പറഞ്ഞു.

16388057_10101028320365745_2946687877731789728_n