തലയോലപ്പറമ്പ്: സുഹൃത്തായ സാമ്പത്തിക ഇടപാടുകാരനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന കേസില്‍ എല്ലിന്‍ കഷ്ണങ്ങള്‍ കണ്ടെത്തി. കുഴിച്ചുമൂടിയെന്ന് പറയപ്പെടുന്ന സ്ഥലത്തിന് സമീപത്തുനിന്ന് എല്ലിന്‍കഷ്ണങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് മരിച്ച മാത്യുവിന്റെ എല്ലിന്‍ കഷ്ണങ്ങളാണോ എന്നതിന് സ്ഥിരീകരിച്ചിട്ടില്ല. വ്യക്തമായ പരിശോധനക്കുശേഷമേ സംഭവം തെളിയൂ എന്ന് പോലീസ് പറഞ്ഞു.

സംഭവസ്ഥലത്ത് പോലീസ് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് കയര്‍കെട്ടി തിരിച്ചാണ് പരിശോധന. മൃതദേഹം കുഴിച്ചിട്ടുവെന്ന് പറയുന്ന സ്ഥലത്തും അനുബന്ധ പ്രദേശത്തുമാണ് തിരച്ചില്‍ നടത്തുന്നത്. കഴുത്തില്‍ കയറിട്ടാണ് മാത്യുവിനെ കൊലപ്പെടുത്തിയത്. പ്രദേശത്ത് നിന്നും കണ്ടെത്തിയ എല്ലിന്‍ കഷ്ണങ്ങള്‍ ശാസ്ത്രീയ പരിശോധനകള്‍ക്കുശേഷമേ മാത്യുവിന്റേതാണോയെന്ന് സ്ഥിരീകരിക്കുകയുള്ളൂ.