X
    Categories: gulfNews

ലേബർ ക്യാമ്പിലെ ഇഫ്താറിൻ സന്നദ്ധ സേവകരായി ദുബായ്‌ കെ എം സി സി തൃശ്ശൂർ ജില്ലാ ടീം

ദുബായ് കെഎംസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി സജ ലേബർ ക്യാമ്പിനോട്‌ ചേർന്നുള്ള പള്ളിയിൽ ഇഫ്‌താറിൽ പങ്കാളികളയി. 500 പേർക്കുള്ള ഇഫ്താർ തൃശ്ശൂർ ജില്ലാ കമ്മിറ്റിയും മറ്റു സംഘടനകളുടെ സഹായത്തോടുകൂടി ആയിരത്തിൽ അഞ്ഞൂറിൽ കൂടുതൽ ആളുകൾക്ക് നോമ്പ് തുറപ്പിക്കുവാനുള്ള സംവിധാനം അവിടെ ഒരുക്കിയിരുന്നു. ജില്ലാ മണ്ഡലം കമ്മിറ്റികളുടെ നേതാക്കന്മാർ തോളോട് തോൾ ചേർന്ന് സന്നദ്ധ സേവകരായി പ്രവർത്തിച്ചപ്പോൾ അൽഹംദുലില്ലാഹ്‌ വളരെ അച്ചടക്കത്തോടും ഭംഗിയോടും കൂടി ആളുകളിലേക്ക് ഇഫ്താർ വിഭവങ്ങൾ എത്തിച്ചു കൊടുക്കുവാനായിട്ട്‌ സാധിച്ചു.

സ്റ്റേറ്റ്‌ സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ , സീനിയർ നേതാക്കളായ ഉബൈദ്‌ ചേറ്റുവ, മുഹമ്മദ് വെട്ടുകാട് തൃശൂർ ജില്ല കെഎംസിസിയുടെ വൈസ് പ്രസിഡണ്ടുമാരായ അബൂ ഷെമീർ, ബഷീർ പെരിഞ്ഞനം, ജനറൽ സെക്രട്ടറി ഗഫൂർ പട്ടികര, ജില്ലാ ട്രഷറർ ബഷീർവരവൂർ, ജില്ലാ സെക്രട്ടറിമാരായ മുഹമ്മദ് അക്ബർ സാഹിബ്, സത്താർ മാമ്പ്ര ,ഹനീഫ തളിക്കുളം, ജംഷീർ പാടൂർ എന്നിവരും മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് സാദിഖ് തിരുവത്ര (ഗുരുവായൂർ) ഷക്കീർ കുന്നിക്കൽ (മണലൂർ )മുബ്ബഷീർ (നാട്ടിക )അൻവർ സാദത്ത് (കുന്നംകുളം) സലാം മാമ്പ്ര (കൊടുങ്ങല്ലൂർ )എന്നിവരും ഷംസുദ്ദീൻ കുന്നംകുളം ഫായിസ് വെട്ടുകാട്, സാബിക്ക് ചേറ്റുവ, സവാദ് K K, റയീസ് തിരുവത്ര, ആഷിർ, അനസ് നാട്ടിക, ഇബ്രാഹിം , ജഹാസ്‌ . ബാസിത്, ആഷിക് ബഷീർ തുടങ്ങിയവരും സന്നദ്ധസേവകരായി പ്രവർത്തിച്ചു.ഈ സത്കർമ്മത്തിൽ പങ്കുചേർന്ന എല്ലാവർക്കും അല്ലാഹു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ ആമീൻ…ജില്ലാ കമ്മിറ്റിക്ക് ഇങ്ങനെ ഒരു ഇഫ്താർ സംഘടിപ്പിക്കുന്നതിന് വേണ്ടി സഹകരിച്ച ബ്ലൂ ഡോട്ട്‌ കമ്പനിയുടെ പ്രതിനിധികളും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു.

അവർക്കും ജില്ലാ കമ്മിറ്റിയുടെ പ്രത്യേകം നന്ദി അറിയിക്കുന്നു. സന്നദ്ധ സേവകരുടെ യാത്രാ സൗകര്യം ഒരുക്കി തന്ന ബെല്ലോ ബഷീർ സാഹിബിനും ജില്ലാ കമ്മിറ്റിയുടെ നന്ദി അറിയിക്കുന്നു. മണ്ഡലം കമ്മിറ്റികളുടെ കൂട്ടമായുള്ള സഹകരണം ഈ പരിപാടിയുടെ വിജയത്തിലേക്ക് എത്തിച്ചു.എല്ലവർക്കും ഒരയിരം നന്ദി.

webdesk13: