ഡിസ്‌കവറി ചാനലില്‍ താരമായി മലയാളത്തിന്റെ യുവനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ദുല്‍ഖരിന്റെ പുതിയ ചിത്രത്തിന്റെ റെക്കോഡിങ് സ്റ്റുഡിയോയിലേക്കാണ് ഡിക്യുവിനെ തേടി ഡിസ്‌കവറി ചാനല്‍ അവതാരകരായ മീരജും പലോമയും എത്തിയത്.

ഡിസ്‌കവറി ചാനല്‍ ഇന്ത്യുടെ ‘ഇന്ത്യ മൈ വേ’ എന്ന പരിപാടിയുടെ ഭാഗമായാണ് പരിപാടിയുടെ അവതാരകരായ ഇവരെത്തിയത്.

മലയാള സിനിമാ മേഖലയെ കുറിച്ചായിരുന്നു പ്രധാന ചര്‍ച്ച. മലയാള പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് റിയലിസ്റ്റിക് ചിത്രങ്ങളാണെന്ന് ദുല്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ചിത്രത്തില്‍ ദുല്‍ക്കര്‍ പാടുന്ന ഒരു പാട്ടിന്റെ റെക്കോഡിങിനും സാക്ഷ്യം വഹിച്ചാണ് മീരജും പലോമയും യാത്രയായത്. സിനമയിലെ പുറത്തിറങ്ങാത്ത “വാനം തിള തിളക്ക്ണ്../ ഭൂമി പര പരക്ക്ണ്…/ലോകം അതിരലിയിണ/ കാലമിത്…” എന്ന പാട്ടാണ് പരിപാടിയുടെ ഭാഗമായി ദുല്‍ഖര്‍ പാടിയത്.

ദുല്‍ക്കര്‍ സല്‍മാനും ഒപ്പം അമല്‍ നീരദും ഗോപി സുന്ദറും പരിപാടിയില്‍ താരമായി.