X

ദുല്‍ഖര്‍ സല്‍മാന് കോവിഡ്

നടന്‍ ദുല്‍ഖര്‍ സല്‍മാന് കോവിഡ് ബാധ  സ്ഥിരീകരിച്ചു. ദുല്‍ഖര്‍ തന്നെയാണ് സംഭവം സമൂഹ മാധ്യമം വഴി അറിയിച്ചത്.
നിലവില്‍ ദുല്‍ഖര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. നേരിയ പനി മാത്രമുള്ളുവെന്നും  മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും ദുല്‍ഖര്‍ അറിയിച്ചു. താനുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ ക്വാറന്റൈനില്‍ പോകണമെന്നും രോഗ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കൊവിഡ് ടെസ്റ്റ് നടത്തണമെന്നും താരം അറിയിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിനിമാ ചിത്രീകരണത്തിലായിരുന്നു ദുല്‍ഖര്‍.മഹാമാരികാലം അവസാനിച്ചിട്ടില്ലെന്നും മാസക് ധരിച്ച് സുരക്ഷിതരായി ജാഗ്രത പുലര്‍ത്തണമെന്നും  ദുല്‍ഖര്‍ കൂട്ടിചേര്‍ത്തു. കഴിഞ്ഞ ദിവസം ദുല്‍ഖറിന്റെ പിതാവ് നടന്‍ മമ്മൂട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സിനിമയുടെ ചിത്രീകരണവും നിര്‍ത്തിവെച്ചിരുന്നു.

web desk 3: