തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ടാകും. 26 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇടിമിന്നലോടുകൂടിയ മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിന്നും സാധ്യതയുണ്ട്.
കേരളലക്ഷദ്വീപ് തീരങ്ങളില്‍ നവംബര്‍ 24 വരെ മത്സ്യബന്ധനത്തിന് വിലക്ക് തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ ആഴക്കടലിലെത്തിയ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതമായ തീരങ്ങളിലേക്ക് മടങ്ങണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവും തെക്ക് കിഴക്കന്‍ അറബിക്കടലിലുള്ള ചക്രവാതച്ചുഴിയും സംസ്ഥാനത്തെ മഴ ശക്തമാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡമാന്‍ കടലിലെ ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്.
ഈ മാസം 24 വരെ കേരളലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ, ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. നാളെ തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, കന്യാകുമാരി പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും സമാന സാഹചര്യം പ്രതീക്ഷിക്കുന്നു.
രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതാ നേതാക്കള്‍ക്കായി യു.എന്‍ വിമണ്‍ സംഘടിപ്പിക്കുന്ന ശില്പശാലയാണ് ഷി ലീഡ്സ്.
കോഴിക്കോട്: ഐക്യ രാഷ്ട്രസഭയുടെ യു.എന്‍ വിമണ്‍ ഷിലീഡ്സിലേക്ക് എം.എസ്.എഫ് സംസ്ഥാന സെക്രട്ടറിയും റിസര്‍ച്ച് സ്കോളറുമായ അഡ്വ. തൊഹാനിയെ തിരഞ്ഞെടുത്തു. രാഷ്ട്രീയ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വനിതാ നേതാക്കള്‍ക്കായി യു.എന്‍ വിമണ്‍ സംഘടിപ്പിക്കുന്ന ശില്പശാലയാണ് ഷി ലീഡ്സ്.
സ്ത്രീ ശാക്തീകരണത്തിനും രാഷ്ട്രീയ പൊതു രംഗത്തെ വനിതാ നേതാക്കളുടെ ഉന്നമനവും ലക്ഷ്യം വെച്ചുള്ള ഐക്യരാഷ്ട്ര സഭയുടെ സംഘടനയാണ് യു.എന്‍ വിമണ്‍. ഡിസംബര്‍ ആദ്യവാരമാണ് ഷിലീഡ്സ് ശില്പശാല മുസ്ലിം ലീഗ് വിദ്യാര്‍ത്ഥിനികളു ടെ സംഘടനയായ ഹരിതയു ടെ മലപ്പുറം ജില്ലാ പ്രസിഡന്റ് ആയാണ് തൊഹാനി വിദ്യാര് തി രാഷ്ട്രീയത്തില്‍ നേതൃ സ്ഥാനത്തേക്ക് വരുന്നത്. പിന്നീട് എം.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. നിലവില്‍ അലയന്‍സ് യൂണിവേഴ് സിറ്റിയില്‍ പി.എച്ച്.ഡി റിസര്‍ച്ച് സ്കോളര്‍ കൂടിയാണ് തൊഹാനി.
കോഴിക്കോട് ലോ കോളജില്‍നിന്ന് ബി.എ എല്‍.എല്‍. ബി ബിരുദവും കോഴിക്കോട് യൂ ണിവേഴ്സിറ്റി ലോഡിപ്പാര്‍ട്ട്മെന്റില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. സഊദി അറേബ്യയില്‍ നടന്ന മിഡില്‍ ഈസ്റ്റ് യൂത്ത് സമ്മിറ്റ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. എം.സി.ഡി ലോ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയും വിവിധ സ്ഥാപനങ്ങളുടെ ലിഗല്‍ അഡൈ്വസര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.
അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.
സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
ദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
വിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
കേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
ശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
പാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
തൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്