കൊച്ചി: ലക്ഷദ്വീപില്‍ നേരിയ ഭൂചലനം. ഇന്നു പുലര്‍ച്ചെയോടെയാണ് പ്രകമ്പനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ലക്ഷദ്വീപിനോട് ചേര്‍ന്ന് സമുദ്ര ഭാഗത്താണ് പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പ ഗവേഷണ കേന്ദ്രം അറിയിച്ചു.