X

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്: കൃത്യമായ മുന്നൊരുക്കത്തോടെ, കോളും ചാറ്റും തെളിവ്

എലത്തൂര്‍ തീവയ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സെയ്ഫിക്ക് കേരളത്തിനു പുറത്തുള്ള സംഘത്തിന്റെ സഹായം ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. പ്രതിയെ കേരളത്തിലെത്തിച്ചതും ആവശ്യമായ സഹായങ്ങള്‍ നല്‍കിയതും ഇവരാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്.

ഷാരൂഖിന്‍ ഫോണ്‍കോളുകളും സാമൂഹ്യമാധ്യമത്തിലെ ചാറ്റുകളും പരിശോധിച്ചപ്പോഴാണു കൃത്യമായ മുന്നൊരുക്കത്തോടെ നടത്തിയ ആക്രമണമാണെന്ന സൂചനകള്‍ ലഭിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാള്‍ ട്രെയിനില്‍ തീവയ്ക്കാനായി ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷന് തൊട്ടടുത്ത പമ്പ് ഒഴിവാക്കി കുറച്ചുമാറിയുള്ള പമ്പില്‍ നിന്നാണ് ഇന്ധനം വാങ്ങിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു. രണ്ടു കാനുകളിലായി ഷാറൂഖ് 4 ലിറ്റര്‍ പെട്രോളാണ് വാങ്ങിയത്.

webdesk14: