X

ഇലക്ട്രിക് സ്‌കൂട്ടറില്‍ വേഗം കൂട്ടി തട്ടിപ്പ്; എറണാകുളം ജില്ലയിൽ 11 ഷോറോമുകളിൽ ക്രമക്കേടുകൾ കണ്ടെത്തി

ഇലക്ട്രിക് സ്‌കൂട്ടറില്‍ വേഗം കൂട്ടി തട്ടിപ്പ് നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പപരിശോധനയിൽ എറണാകുളം ജില്ലയിൽ 11 ഷോറോമുകളിൽ ക്രമക്കേടുകൾ കണ്ടെത്തി.ഗതാഗത കമ്മീഷണർ ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 250 വാട്ട് ഇലക്ട്രിക് സ്കൂട്ടറുകൾ 1000 വാട്ടിന് അടുത്ത് പവർ കൂട്ടി വിൽപ്പന നടത്തുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ച വിവരം.ലൈസൻസ് വേണ്ടാത്ത 250 വാട്ട് ബാറ്ററിയുള്ള സ്കൂട്ടറുകളുടെ പരമാവധി വേഗത 25 കിലോമീറ്ററാണ്. ഇത്തരം വാഹനങ്ങൾ കൊച്ചി നഗരത്തിൽ 48 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്നതായി ശ്രദ്ധയിൽ പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. 250 വാട്ട് ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾക്ക് രജിസ്ട്രേഷനും ആവശ്യമില്ല. ഇത് ഓടിക്കാൻ ലൈസൻസും ആവശ്യമില്ല. ഇത്തരം വാഹനങ്ങൾ അപകടമുണ്ടാക്കിയാൽ കേസെടുക്കാൻ പൊലീസിനും സാധിക്കില്ല. ഇത്തരത്തിൽ വലിയ ഇളവുകളുള്ള വാഹനത്തിലാണ് കൃത്രിമം നടന്നതായി കണ്ടെത്തിയിരിക്കുന്നത്.

 

webdesk15: