കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ഫെയ്‌സ്ബുക്കിലെ തന്റെ വ്യത്യസ്തമായ പോസ്റ്റിങ്ങ് ശൈലിയില്‍ ആശംസ അറിയിച്ച് രമേഷ് പിഷാരടി. കടുകട്ടി ഇംഗ്ലീഷിലാണ് രമേഷ് പിഷാരടി പൃഥ്വിരാജിന് ആശംസയറിച്ചത്.
Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you ഇങ്ങനെയായിരുന്നു രമേഷ് പിഷാരടിയുടെ പിറന്നാള്‍ ആശംസ.

അതേസമയം, ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഇംഗ്ലീഷ് ആശംസയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. എഴുതിയ ഇംഗ്ലീഷ് വാക്കുകള്‍ ട്രോളായി കണ്ടാണ് പലരും കമന്റുമായി രംഗത്തെത്തിയത്. എന്നാല്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിന്റെ സഹായത്തോടെ വാക്കുകളുടെ അര്‍ത്ഥവുമായാണ് ഒരാള്‍ എത്തിയത്. അപ്പോ വെറുതെ ടൈപ്പ് ചെയ്തത് അല്ലേ എന്നായിരുന്നു അയാളുട കമന്റ്.

അര്‍ത്ഥം ചോദിച്ചുവന്ന ചിലര്‍ രമേഷ് പിഷാരടിയുടെ ട്യൂഷന്‍ മാഷ് ശശി തരൂര്‍ ആണോയെന്നും ചോദിച്ചു. ശശി തരൂരിനെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള കമന്റുകള്‍ നിരവധിയാണ്. കൂട്ടത്തില്‍ എഴുതിയ ഇംഗ്ലീഷ് വാക്കുകളുടെ ശരിക്കുള്ള അര്‍ത്ഥം പറഞ്ഞു തരണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

 

 

https://www.facebook.com/RameshPisharodyofficial/photos/a.1406118742976639/2719182495003584