News
വാഹനനമ്പര് നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്ണവിവരങ്ങള് നല്കും; മോട്ടോര് വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം
വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ് നമ്പറുമടക്കം മുഴുവന് വിവരങ്ങളും ലഭ്യമാക്കും.

വാഹനനമ്പര് നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്ണവിവരങ്ങള് നല്കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ് നമ്പറുമടക്കം മുഴുവന് വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്ത്തിക്കുന്നത്.
അതേസമയം മോട്ടോര് വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില് പോലും വ്യക്തിഗത വിവരങ്ങള് ലഭിക്കില്ല. എന്നാല് ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന് വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്ട്ട്.
ടെലിഗ്രാമില് ബോട്ട് സബ്സ്ക്രൈബ് ചെയ്ത് വാഹനം നമ്പര് നല്കിയാല് പൂര്ണ്ണമായ വിവരങ്ങള് ലഭിക്കുന്നതോടെയാണ് മോട്ടോര് വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്സി ഡീറ്റെയില്സ്, വാഹന ഡീറ്റെയില്സ്, ഇന്ഷുറന്സ് വിവരങ്ങള്, ചെല്ലാന് വിവരങ്ങള്, ഫാസ്റ്റ് ടാഗ് വിവരങ്ങള് എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്കുന്നു.
ആദ്യം സൗജന്യമായും പിന്നീട് പണം നല്കിയും വിവരങ്ങള് ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര് വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില് നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള് ടെലിഗ്രാം ബോട്ട് നിര്മിച്ചവര്ക്ക് ലഭ്യമായതെന്നാണ് സൂചന.
india
ഇന്ത്യ- പാക് വെടിനിര്ത്തല്; ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്ട്ടുകള്
ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല

ഇന്ത്യ പാക് വെടിനിര്ത്തല് കരാര് ഞായറാഴ്ച വരെ നീട്ടിയതായി റിപ്പോര്ട്ടുകള്. വാര്ത്ത ഏജന്സികള് പാക് വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് റിപ്പോര്ട്ട് പുറത്തു വിട്ടു. ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്താന് ഡിജിഎംഒ മേജര് ജനറല് കാഷിഫ് അബ്ദുല്ല, ഇന്ത്യന് ഡിജിഎംഒ ലഫ്റ്റനന്റ് ജനറല് രാജീവ് ഘായി എന്നിവര് ഹോട്ട്ലൈന് വഴി ചര്ച്ച നടത്തിയതായും ഞായറാഴ്ച വരെ വെടിനിര്ത്തല് കരാര് നീട്ടിയതായുമാണ് പാകിസ്താന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനെ ഉദ്ധരിച്ച് വാര്ത്ത ഏജന്സികള് റിപ്പോര്ട്ട് ചെയ്യുന്നത്. ഈ മാസം 10നാണ് വെടിനിര്ത്തലിന് ധാരണയാവുന്നത്.
kerala
മലമ്പുഴയില് രാത്രിയില് വാതില് തകര്ത്ത് വീടിനുള്ളില് പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു
കുട്ടികള് കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില് കയറിയത്.

മലമ്പുഴയില് വാതില് തകര്ത്ത് ഒറ്റമുറി വീടിനുള്ളില് പുലി കയറി. മൂന്ന് കുട്ടികളുള്പ്പടെയുണ്ടായിരുന്ന വീട്ടിലാണ് രാത്രിയില് പുലി കയറിയത്. വീടിനുള്ളില് കുട്ടികള് കിടന്നുറങ്ങിയ കട്ടിലിന് അടുത്തായി കെട്ടിയ നായയുടെ പിടികൂടാനാണ് പുലി വീടിനുള്ളില് കയറിയത്. തുടര്ന്ന് നായയുടെ മേലെ ചാടുന്നതിനിടയില് മൂന്ന് വയസുകാരിയായ അവനികയെ പുലി തട്ടി താഴെയിടുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടുണര്ന്ന മാതാപിതാക്കള് കണ്ടത് നായയെ കടിച്ച് പിടിച്ച് നില്കുന്ന പുലിയെയാണ്. ആളുകള് ഉണര്ന്നതോടെ പുലി നായയെയും കൊണ്ട് ഓടുകയായിരുന്നു.
മൂന്ന് വയസുകാരിയായ അവനികയ്ക്ക് അംഗനവാടി അധ്യാപിക നല്കിയ നായയെയാണ് പുലി പിടിച്ചത്. ഇതിനുമുന്പും നായയെ ലക്ഷ്യമാക്കി പുലി ആക്രമണം നടത്തിയിരുന്നു. പിന്നാലെ നായയെ അകത്ത് കെട്ടിയിടുകയായിരുന്നു. വന്യമൃഗങ്ങളെ ഭയന്ന് 13 കുടംബങ്ങളാണ് പ്രദേശത്ത് ഇപ്പോള് കഴിയുന്നത്.
kerala
മേപ്പാടിയില് ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില് തീപ്പിടിത്തം’ സ്ഥാപനങ്ങള് കത്തി നശിച്ചു
ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള് പൂര്ണമായും കത്തിനശിച്ചു.

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള വയനാട് മേപ്പാടിയിലെ ബോച്ചെ തൗസന്റ് ഏക്കറില് തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്റ്റോറന്റും കള്ളുഷാപ്പും പ്രവര്ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള് പൂര്ണമായും കത്തിനശിച്ചു. ആര്ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര് പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള് ഓടിയതിനാല് ആര്ക്കും പരിക്കേറ്റില്ല.
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്
-
News1 day ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന് വിദ്യാര്ത്ഥിയെ മോചിപ്പിക്കാന് ജഡ്ജി ഉത്തരവിട്ടു
-
kerala3 days ago
‘കേരളത്തില് ഷവര്മ കഴിച്ചു മരിച്ചവരില് ഒരു മുഹമ്മദ് ഇല്ല പക്ഷെ വര്മ്മയുണ്ട്: വിദ്വേഷ പ്രസംഗവുമായി ആര്എസ്എസ് നേതാവ്
-
india2 days ago
‘ഞങ്ങള് രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്ക്കിയിലെ സര്വകലാശാലയുമായുള്ള കരാര് റദ്ദാക്കി ജെഎന്യു
-
kerala3 days ago
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു
-
kerala2 days ago
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില് യെല്ലോ അലേര്ട്ട്
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്ശം; വനിതാ കമ്മിഷനില് പരാതി നല്കി ദേശീയ വനിതാ ലീഗ്
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില് വൈദികനെ മരിച്ച നിലയില് കണ്ടെത്തി