തിരുവനന്തപുരം: നിയമനവിവാദത്തില്‍ ആരോപണവിധേയനായ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ രാജി കത്ത് സമര്‍പ്പിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അല്‍പസമയത്തിനകം രാജി ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇന്നു ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍ രാജി ആവശ്യം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. പാര്‍ട്ടിയുടെ യശസ്സ് ഉയര്‍ത്താനാണ് തന്റെ രാജിയെന്ന് ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി നാലു മാസത്തിനകമാണ് ജയരാജന്‍ രാജി പ്രഖ്യാപിച്ചത്.