Connect with us

Culture

ഇ.പി.എഫ് അംഗങ്ങള്‍ക്ക് ശമ്പളത്തിന് ആനുപാതികമായി പെന്‍ഷന്‍

Published

on

ന്യുഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അംഗങ്ങള്‍ക്ക് യഥാര്‍ഥ ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ ലഭ്യമാക്കാന്‍ വഴിയൊരുങ്ങി. ഇതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ച് പി.എഫ് അഡീഷനല്‍ കമീഷണറുടെ ഉത്തരവ് പുറത്തിറങ്ങി.

ഉത്തരവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര തൊഴില്‍ മന്ത്രി ബന്താരു ദത്താത്രേയ അറിയിച്ചു. വിഷയത്തില്‍ കൊല്ലം എം.പി എന്‍. കെ. പ്രേമചന്ദ്രന്‍ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിലുള്ള ചര്‍ച്ചക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
1995ല്‍ ഇ.പി.എഫ് പെന്‍ഷന്‍ നിയമം നടപ്പാക്കിയപ്പോള്‍ 6500 രൂപ മാസശമ്പളം കണക്കാക്കി അതിന്റെ 8.33 ശതമാനം തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റി, അതനുസരിച്ച് പെന്‍ഷന്‍ കണക്കാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ച് തുച്ഛമായ തുകയാണ് പെന്‍ഷന്‍ കിട്ടുന്നത്. എന്നാല്‍, 6500ല്‍ കൂടുതല്‍ ശമ്പളമുള്ളവര്‍ക്ക് കൂടിയ ശമ്പളത്തിന്റെ തോതില്‍ തുക പെന്‍ഷന്‍ ഫണ്ടിലേക്ക് അടക്കാമെന്ന് 95ലെ നിയമത്തിലുണ്ട്.
അങ്ങനെ കൂടുതല്‍ തുക നല്‍കിയവര്‍ക്ക് അതനുസരിച്ചുള്ള ഉയര്‍ന്ന പെന്‍ഷനും അര്‍ഹതയുണ്ടെന്ന വാദവുമായി ചിലര്‍ സുപ്രീംകോടതിയെ സമീപിച്ചു. ഹരജി അനുവദിച്ച സുപ്രീംകോടതി അവസാനം വാങ്ങിയ ശമ്പളത്തിന്റെ തോത് അനുസരിച്ച് പി.എഫ് പെന്‍ഷന്‍ കണക്കാക്കി നല്‍കാന്‍ ഉത്തരവിട്ടു.
ഈ കോടതി വിധി നടപ്പാക്കാന്‍ നിര്‍ദേശിക്കുന്നതാണ് അഡീഷനല്‍ പി.എഫ് കമീഷണറുടെ പുതിയ ഉത്തരവ്. ഇതോടെ തുച്ഛമായ തുക പെന്‍ഷന്‍ ലഭിച്ചിരുന്ന സ്ഥാനത്ത് താരതമ്യേന മെച്ചപ്പെട്ട പെന്‍ഷന്‍ കിട്ടാനുള്ള വഴി തുറക്കുകയാണ്. എന്നാല്‍, ഉത്തരവിന്റെ ഗുണം എല്ലാ അംഗങ്ങള്‍ക്കും ലഭിക്കാനിടയില്ല. കാരണം, യഥാര്‍ഥ ശമ്പളത്തിന്റെ തോത് കണക്കാക്കി ഇ.പി.എഫ് വിഹിതം അടച്ചവര്‍ മാത്രമാണ് സുപ്രീംകോടതി വിധിയുടെ പരിധിയില്‍ വരിക. അതായത്, 6500 രൂപയില്‍ കൂടുതല്‍ ശമ്പളം ഉണ്ടായിരിക്കുകയും എന്നാല്‍, നിയമപ്രകാരമുള്ള പരിധിയായ 6500 എന്ന് കണക്കാക്കി അതിന്റെ വിഹിതം മാത്രം ഇ.പി.എഫിലേക്ക് അടക്കുകയും ചെയ്തവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍, യഥാര്‍ഥ ശമ്പളത്തിന് അനുസരിച്ച് ഇ.പി.എഫ് വിഹിതം അടച്ചവര്‍ക്ക് അതിന്റെ 8.33 ശതമാനം പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റാന്‍ ഇനിയും ഓപ്ഷന്‍ നല്‍കാം. നേരത്തേ, ഇങ്ങനെ ഓപ്ഷന്‍ നല്‍കുന്നതിന് 2005 വരെയാണ് കാലാവധി നിശ്ചയിച്ചിരുന്നത്.
പുതിയ ഉത്തരവ് പ്രകാരം കാലാവധി എടുത്തുകളഞ്ഞു. ഇങ്ങനെ ഓപ്ഷന്‍ നല്‍കുന്നവരുടെ ഇ.പി.എഫ് നിക്ഷേപത്തില്‍ നിന്ന് ആനുപാതികമായ അധിക തുക പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റും. നിക്ഷേപം പിന്‍വലിച്ചവരാണെങ്കില്‍ പെന്‍ഷന്‍ ഫണ്ടിലേക്കുള്ള അധിക തുക പലിശ സഹിതം തിരിച്ചടക്കണം.
ഇ.പി.എഫ് ട്രസ്റ്റ് ബോര്‍ഡ് യോഗം ഈ മാസം 30ന് ഡല്‍ഹിയില്‍ ചേരുന്നുണ്ട്. ഇതോടൊപ്പം കേന്ദ്ര ജീവനക്കാര്‍ക്ക് ഇ.പി.എഫ് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടുണ്ട്. വിടു നിര്‍മാണം, വാഹനം, വിദ്യാഭ്യാസം, ചികിത്സ, ഉപഭോക്തൃസാമഗ്രികള്‍ വാങ്ങല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി പണം പിന്‍വലിക്കാനാണ് ഇളവ് നല്‍കിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

Published

on

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.

സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.

സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.

സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.

Continue Reading

Film

കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

Published

on

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.

പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.

Continue Reading

Film

വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

Published

on

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.

കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.

Continue Reading

Trending