കൊച്ചി: വാഹന പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ നാളത്തെ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാറ്റിവച്ചു. എട്ടാം തീയതിയിലേക്കാണ് പരീക്ഷ മാറ്റിയത്.

എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. സാങ്കേതിക സര്‍വകലാശാല (കെടിയു) നാളത്തെ പരീക്ഷകള്‍ മാറ്റി. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ വരെയാണ് പണിമുടക്ക്. കെഎസ്ആര്‍ടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കള്‍ അറിയിച്ചു.

മോട്ടോര്‍ വാഹന പണിമുടക്കില്‍ ചരക്ക് വാഹനങ്ങള്‍, ഓട്ടോ,ടാക്‌സി എന്നിവരും പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും ചേര്‍ന്നാണ് സമരം നടത്തുന്നത്.