X

തെലങ്കാനയില്‍ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പദ്ധതി

പദ്ധതി വിഷയത്തില്‍ നടന്ന യോഗത്തില്‍ മന്ത്രിമാരും മുസ്ലിം രാഷ്ട്രീയ നേതാക്കളായ എംപി അസ്സാദുദ്ദീന്‍ ഒവൈസി, അക്ബറുദ്ദീന്‍ ഉവൈസി എന്നിവരും പങ്കെടുക്കുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി വ്യവസായ എസ്‌റ്റേറ്റും ഐ.ടി ഇടനാഴിയും സ്ഥാപിക്കാന്‍ ആലോചന. ഇതുസംബന്ധിച്ച് സാധ്യത ആരായാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ന്യൂനപക്ഷങ്ങളുടെ അവസ്ഥ എസ്.സി-എസ്.ടി വിഭാഗങ്ങളെക്കാള്‍ ദയനീയമാണെന്ന് സര്‍ക്കാന്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് മുസ്‌ലിം ജനവിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൈനോറിറ്റി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഉറുദു അക്കാദമി, വഖ്ഫ് ബോര്‍ഡ് എന്നിവ നവീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുസ്‌ലിം യുവാക്കള്‍ക്ക് സ്വയംതൊഴില്‍ യുണിറ്റ് തുടങ്ങാന്‍ 2.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

തെലങ്കാനയിലെ ക്ഷേത്ര പൂജാരിമാരെ വിവാഹംചെയ്യാന്‍ തയ്യാറാവുന്ന യുവതികള്‍ക്ക് മൂന്നുലക്ഷംരൂപ സമ്മാനം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ‘കല്യാണമസ്തു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയില്‍ വിവാഹ ആഘോഷങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. കുറഞ്ഞ വരുമാനക്കാരായ പൂജാരിമാരെ ജീവിതപങ്കാളികളാക്കാന്‍ യുവതികള്‍ മടികാണിക്കുന്ന സാഹചര്യത്തിലാണ് ആനുകൂല്യം നല്‍കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

chandrika: