Connect with us

Culture

തെലങ്കാനയില്‍ മുസ്‌ലിം പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പദ്ധതി

Published

on

ഹൈദരാബാദ്: തെലങ്കാനയില്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി വ്യവസായ എസ്‌റ്റേറ്റും ഐ.ടി ഇടനാഴിയും സ്ഥാപിക്കാന്‍ ആലോചന. ഇതുസംബന്ധിച്ച് സാധ്യത ആരായാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ന്യൂനപക്ഷങ്ങളുടെ അവസ്ഥ എസ്.സി-എസ്.ടി വിഭാഗങ്ങളെക്കാള്‍ ദയനീയമാണെന്ന് സര്‍ക്കാന്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു.

സംസ്ഥാനത്ത് മുസ്‌ലിം ജനവിഭാഗത്തിന്റെ പിന്നോക്കാവസ്ഥ പരിഗണിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൈനോറിറ്റി ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ഉറുദു അക്കാദമി, വഖ്ഫ് ബോര്‍ഡ് എന്നിവ നവീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുസ്‌ലിം യുവാക്കള്‍ക്ക് സ്വയംതൊഴില്‍ യുണിറ്റ് തുടങ്ങാന്‍ 2.5 ലക്ഷം രൂപ വരെ സബ്‌സിഡി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.

തെലങ്കാനയിലെ ക്ഷേത്ര പൂജാരിമാരെ വിവാഹംചെയ്യാന്‍ തയ്യാറാവുന്ന യുവതികള്‍ക്ക് മൂന്നുലക്ഷംരൂപ സമ്മാനം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ‘കല്യാണമസ്തു’ എന്ന പേരിട്ടിരിക്കുന്ന പദ്ധതിയില്‍ വിവാഹ ആഘോഷങ്ങള്‍ക്ക് ഒരു ലക്ഷം രൂപയും നല്‍കും. കുറഞ്ഞ വരുമാനക്കാരായ പൂജാരിമാരെ ജീവിതപങ്കാളികളാക്കാന്‍ യുവതികള്‍ മടികാണിക്കുന്ന സാഹചര്യത്തിലാണ് ആനുകൂല്യം നല്‍കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അൻവർ വിട്ടുപോയത് മറക്കരുത്; സരിനെ സ്ഥാനാർഥിയാക്കിയതിൽ സിപിഎമ്മിൽ വിമർശനം

ഇന്നലെവരെ കോൺഗ്രസ് ആയിരുന്നയാളാണ് സരിൻ. പി.വി അൻവർ വിട്ടുപോയത് മറക്കരുതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Published

on

പി. സരിന്റെ സ്ഥാനാർഥിത്വത്തിനെതിരെ സിപിഎമ്മിൽ കടുത്ത
വിമർശനം. സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിലാണ് വിമർശനം ഉയർന്നത്. ഇന്നലെവരെ കോൺഗ്രസ് ആയിരുന്നയാളാണ് സരിൻ. പി.വി അൻവർ വിട്ടുപോയത് മറക്കരുതെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അടവുനയത്തിന്റെ ഭാഗമാണ് സരിന്റെ സ്ഥാനാർഥിത്വമെന്നാണ് ജില്ലാ കമ്മിറ്റി വിമർശനങ്ങൾക്കു മറുപടി നൽകിയത്. ജില്ലാ കമ്മിറ്റിക്കുവേണ്ടി കടകംപള്ളി സുരേന്ദ്രനാണ് മറുപടി നൽകിയത്.

ഇന്നലെയും ഇന്നുമായിരുന്നു വഞ്ചിയൂർ ഏരിയാ സമ്മേളനം നടന്നത്. സരിനെ സ്ഥാനാർഥിയാക്കിയത് ശരിയായില്ല എന്നായിരുന്നു പൊതുവായി വിമർശനം ഉയർന്നത്. പി.വി അൻവർ അടക്കമുള്ളവരുടെ നിലപാടുകൾ നോക്കേണ്ടിയിരുന്നുവെന്നും ചില നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇതിനെയാണ് കടകംപള്ളി ‘അടവുനയം’ ഉയർത്തി പ്രതിരോധിച്ചത്. പാലക്കാട്ട് കോൺഗ്രസിലും ബിജെപിയിലും പ്രശ്‌നങ്ങളുണ്ട്. അതു മുതലെടുക്കുകയായിരുന്നു പാർട്ടി. നേരത്തെയും ഇത്തരം അടവുനയങ്ങൾ പാർട്ടി സ്വീകരിച്ചിട്ടുണ്ടെന്നും സിപിഎം നേതാവ് ചൂണ്ടിക്കാണിച്ചെന്നാണു വിവരം.

Continue Reading

Film

കയ്യില്‍ ചുരുട്ടുമായി അനുഷ്‌ക ഷെട്ടി; ‘ഖാടി’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി അണിയറ പ്രവര്‍ത്തകര്‍

Published

on

ശക്തമായ വേഷങ്ങളിലൂടെ അമ്പരപ്പിക്കുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ക്രിഷ് ജാഗര്‍ലമുടി സംവിധാനം ചെയ്യുന്ന ഖാടിയുടെ പോസറ്ററാണ് പുറത്തുവന്നിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം എന്ന് സൂചന നല്‍കുന്നതാണ് പോസ്റ്റര്‍. തലയില്‍ നിന്ന് ചോരയൊലിച്ച് നിറ കണ്ണുകളോടെ തീഷ്ണമായി നോക്കി നില്‍ക്കുന്ന അനുഷ്‌കയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ചോരയൊലിച്ച കൈകളില്‍ ചുരുട്ടുമായാണ് താരം നില്‍ക്കുന്നത്. അനുഷ്‌കയുടെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.

മഹാറാണിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിലായാണ് ചിത്രം എത്തുക. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കെതിരെയുള്ള പോരാട്ടമായിരിക്കും ചിത്രം എന്നാണ് സൂചന.

Continue Reading

Film

കമൽ ഹാസന്റെ “തഗ് ലൈഫ്” അവതാരം ; റിലീസ് ഡേറ്റ് ടീസർ പുറത്തിറങ്ങി

Published

on

സംവിധായകൻ മണി രത്‌നവും ഉലകനായകൻ കമൽഹാസനും ‘നായകൻ’ സിനിമയ്ക്ക് കഴിഞ്ഞു 36 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ‘തഗ് ലൈഫ്’ എന്ന ഗ്യാങ്സ്റ്റർ ചിത്രത്തിന്റെ പുതിയ ട്രെൻഡിങ് അപ്ഡേറ്റ് എത്തി. നവംബർ 7 ന് കമൽഹാസൻ തൻ്റെ 70-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, ചിത്രത്തിൻ്റെ റിലീസ് തിയതി അടങ്ങുന്ന ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം അടുത്ത വർഷം ജൂൺ അഞ്ചിന് തിയറ്ററുകളിലെത്തും. ആക്‌ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കമൽ ഹാസൻ എത്തുന്നത്. ടീസറില്‍ ചിമ്പുവിനെയും കാണാം.

https://youtu.be/uGL1cOlGzBE?si=uLNhzNsu7XAE9ARe

സിലംബരശൻ, തൃഷ, നാസർ, ജോജു ജോർജ്, അലി ഫസൽ, അശോക് സെൽവൻ, നാസർ, വയ്യാപൂരി,  ഐശ്വര്യ ലക്ഷ്മി, അഭിരാമി, സാനിയ മൽഹോത്ര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഛായാഗ്രാഹകൻ- രവി കെ ചന്ദ്രൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ്, ആക്ഷൻ സംവിധായകരായ അൻബരിവ് എന്നിവർ തഗ് ലൈഫിൻ്റെ സാങ്കേതിക സംഘത്തിലുണ്ട്.  കമൽ ഫിലിം ഇൻ്റർനാഷണൽ, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളിൽ കമൽ ഹാസൻ, മണി രത്‌നം, ആർ മഹേന്ദ്രൻ, ശിവ ആനന്ദ് എന്നിവരാണ് തഗ് ലൈഫിന്റെ നിർമ്മാതാക്കൾ. പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending