X

വീട്ടില്‍ നിന്ന് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ട് പേര്‍ കസ്റ്റഡിയില്‍

പ്രവാസി വ്യവാസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടുപേര്‍ പൊലീസ് പിടിയില്‍. തലശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ദവസം രാത്രി 9 മണിയോടെയാണ് സംഭവം. രാത്രി നമസ്‌കാരം കഴിഞ്ഞ് വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു ഷാഫി.

ഇതിനിടെ വെള്ള സ്വിഫ്റ്റ് കാറിലെത്തിയ ആയുധധാരികളായ മുഖം മറച്ച നാലംഗ സംഘം ഷാഫിയെ വീട്ടില്‍ നിന്ന് പിടിച്ചുവലിച്ചു കൊണ്ടുപോകുകയാണ് ഉണ്ടായത്. ഇതിനിടെ ബഹളം കേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ വലിച്ചു കയറ്റി. കാര്‍ കുറച്ചു മുന്നോട്ടുപോയശേഷം സനയയെ ഇറക്കിവിട്ട് സംഘം ഷാഫിയുമായി പോവുകായായിരുന്നു.

webdesk14: