X

പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

സോഹാർ:പ്രവാസി മലയാളി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് ഏവൂർ ചേപ്പാട് സ്വദേശി നാരായണൻ മകൻ മോഹനകുമാർ (48) ആണ് ഹൃദയഘാതത്തെ തുടർന്നു ഒമാനിലെ സോഹാറിൽ മരണപ്പെട്ടത്. നാല് വർഷമായി സോഹാറിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന. മാതാവ്: ഓമന.
ഭാര്യ: അമ്പിളി.മക്കൾ: അശ്വതി, ആതിര.
സുഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

webdesk13: