രാജ്യത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഏറ്റവും അനിവാര്യമായ ഘട്ടമാണിതെന്നും പരാജയത്തില്‍ കോണ്‍ഗ്രസ് തളരില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അനിവാര്യമായ ഘട്ടമാണിത്്. പരാജയത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിയേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തിന്റെ പിഴവല്ല ഈ പരാജയത്തിന്റെ കാരണം. രാഹുലിന്റെ സാന്നിദ്ധ്യം കേരളത്തിലെ പ്രവര്‍ത്തകരില്‍ വന്‍ ആവേശമാണ് ഉണ്ടാക്കിയത്. വന്‍ വിജയത്തിന് പിന്നിലെ ശക്തി രാഹുലാണ്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ശബരിമല വിഷയം സുവര്‍ണ്ണ അവസരമായല്ല കോണ്‍ഗ്രസും യുഡിഎഫും കണ്ടത്. വിശ്വാസികള്‍ക്ക് സ്വീകാര്യമായ നിലപാടാണ് ഇക്കാര്യത്തില്‍ യുഡിഎഫ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ സത്യവാങ്മൂലം എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തി. അതാണ് ശബരിമല വിധി പ്രതികൂലമാകാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.