ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരരംഗത്തുള്ള കര്‍ഷകര്‍ക്ക് പിന്തുണയുമായി ബിജെപി സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് കാന്ത്രിക് പാര്‍ട്ടി (ആര്‍എല്‍പി). പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ എന്‍ഡിഎ സഖ്യം വിടുമെന്നും പാര്‍ട്ടി മുന്നറിയിപ്പു നല്‍കി.

ആര്‍എല്‍പിയുടെ ഏക എംപി ഹനുമാന്‍ ബെനിവാള്‍ കര്‍ഷക പ്രതിഷേധത്തില്‍ അണി ചേര്‍ന്നു. കര്‍ഷക പ്രതിഷേധം ആരംഭിക്കുന്ന വേളയില്‍ തന്നെ സമരത്തോട് ഐക്യാര്‍ഢ്യം പ്രഖ്യാപിച്ച കക്ഷിയാണ് ആര്‍എല്‍പി.

വിഷയങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പ്രതിഷേധം രാജ്യം മുഴുവന്‍ പടരും. ആവശ്യമെങ്കില്‍ എന്‍ഡിഎയിലെ സഖ്യകക്ഷി സ്ഥാനവും എംപി തസ്തികയും രാജിവയ്ക്കാന്‍ തയ്യാറാണ്- ബെനിവാള്‍ വ്യക്തമാക്കി.