ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം നടത്തി വരുന്ന കര്‍ഷകസംഘടന നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച വീണ്ടും പരാജയം. ഇതോടെ ആറാംവട്ട ചര്‍ച്ചയാണ് പരാജയപ്പെടുന്നത്. നിയമം പിന്‍വലിക്കാതെ കര്‍ഷകര്‍ പിന്നോട്ടില്ലെന്നും നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രവും ഉറച്ചു തന്നെയാണ്. ഇതോടെയാണ് ചര്‍ച്ച തീരുമാനാവാതെ വീണ്ടും പിരിഞ്ഞത്. വ

തിങ്കളാഴ്ച കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ച നടത്തും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും താങ്ങുവിലയുമായി ബന്ധപ്പെട്ടുമാവും തിങ്കളാഴ്ച ചര്‍ച്ച നടക്കുക.

അതേസമയം, കര്‍ഷകര്‍ ഉന്നയിച്ച നാല് കാര്യങ്ങളില്‍ രണ്ടെണ്ണത്തില്‍ തീരുമാനമായെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ അറിയിച്ചു. കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, പിയൂഷ് ഗോയല്‍ എന്നിവരുമായാണ് കര്‍ഷകര്‍ ചര്‍ച്ച നടത്തിയത്.