X
    Categories: indiaNews

കര്‍ഷക പ്രക്ഷോഭം; സംഘടനകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്. കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രം ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് മൂന്ന് മണിക്ക് വിഖ്യാന്‍ ഭവനില്‍ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച.

കേന്ദ്ര സര്‍ക്കാര്‍ നേരത്തെ മുന്നോട്ടു വച്ച നിലപാട് തിരുത്തി ഉപാധിരഹിത ചര്‍ച്ചക്കാണ് കേന്ദ്രം ഇന്ന് മുന്‍കയ്യെടുക്കുന്നത്. യോഗത്തില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുമ്പോള്‍ മണ്ടി സംവിധാനം, താങ്ങുവില മുതലായവ ഇല്ലാതാകില്ലെന്ന് സര്‍ക്കാര്‍ രേഖാമൂലം കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പ് നല്‍കുമെന്നാണ് വിവരം.

പാര്‍ലമെന്റില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകളും സര്‍ക്കാര്‍ പിന്‍വലിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ നിയമം പിന്‍വലിക്കാന്‍ തയാറാകില്ല. പകരം കര്‍ഷകര്‍ ആക്ഷേപം ഉയര്‍ത്തുന്ന വിധം പ്രതികൂല സാഹചര്യം ഉണ്ടാകില്ലെന്ന് രേഖാമൂലം ഉറപ്പ് നല്‍കും.

web desk 1: