X

ന്യൂനമര്‍ദം ചുഴലിക്കാറ്റിലേക്ക്; സംസ്ഥാനത്ത് പരക്കെ മഴക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ഇന്ന് ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും തെക്കന്‍ തീരത്ത് കനത്ത ജാഗ്രതാനിര്‍ദേശം നല്‍കി. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്കും കാറ്റിനും സാധ്യത കൂടുതലാണെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. തിങ്കളാഴ്ച രാത്രി മുതല്‍ കടലില്‍ പോകുന്നത് വിലക്കിയിട്ടുണ്ട്.

ഡിസംബര്‍ 3ന് (വ്യാഴം) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, ഡിസംബര്‍ 3ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും, ഡിസംബര്‍ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലും, നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും ഡിസംബര്‍ 4 ന് കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

 

web desk 1: