കര്‍ഷക സമരവേദിയായ സിംഘുവില്‍ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി കെട്ടിത്തൂക്കിയകേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വിശുദ്ധ ഗ്രന്ഥത്തെ അവഹേളിച്ചതിനാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് അവകാശപ്പെട്ട് സിഖ് മതത്തിലെ സായുധവിഭാഗമായ നിഹാങ്കുകളില്‍ ഒരു വിഭാഗം രംഗത്തുവന്നിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് സിംഘുവിലെ സമരവേദിയില്‍ പൊലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയില്‍ പഞ്ചാബ് സ്വദേശി ലക്ബീര്‍ സിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.